mehandi banner desktop

സംസ്ഥാന മോയ് തായ് ചാമ്പ്യൻഷിപ്പ്: മന്നലാംകുന്ന് സ്വദേശി ഹാമദ് ഹനാന് വെള്ളി മെഡൽ

fairy tale

പുന്നയൂർ : തൃക്കാക്കര ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ചു നടന്ന കേരള സ്റ്റേറ്റ് മോയ് തായ് ചാമ്പ്യൻഷിപ്പിൽ മന്നലാംകുന്ന് സ്വദേശി ഹാമദ് ഹനാൻ ബിൻ കമാൽ രണ്ടാം സ്ഥാനം നേടി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 63.5 കിലോ വിഭാഗത്തിലാണ് ഹാമദ് വെള്ളി മെഡൽ കരസ്ഥമാക്കിയത്.​ സംസ്ഥാന തലത്തിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ മോയ് തായ് മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും ഹാമദ് ഹനാൻ നേടിയിട്ടുണ്ട്.

planet fashion

തൃശ്ശൂർ ടൈഗർ കേജ് എം.എം.എ (Tiger Cage MMA) യിലെ വിദ്യാർത്ഥിയായ ഹാമദ്, പരിശീലകൻ കെൻസി എം. കമാലിന് കീഴിലാണ് തന്റെ കായിക പരിശീലനം പൂർത്തിയാക്കിയത്. ​മന്നലാംകുന്ന് സ്വദേശികളായ എം.കമാലിന്റെയും ഷൈറബാനുവിന്റെയും മകനാണ് ഹാമദ് ഹനാൻ. കെൻസി എം. കമാൽ, അൻസി എം. കമാൽ എന്നിവർ സഹോദരങ്ങളാണ്.

Comments are closed.