Header

സംസ്ഥാന സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചാവക്കാട് യൂണിറ്റ് കണ്‍വന്‍ഷന്‍

ചാവക്കാട്: സംസ്ഥാന സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചാവക്കാട് യൂണിറ്റ് കണ്‍വന്‍ഷന്‍  ഫാ.ജോണ്‍ ഈശൊ ഉദ്ഘാടനം ചെയ്തു. കെ തങ്കടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഡോ.സി.എസ്.വിന്‍സെന്റ് ക്‌ളാസെടുത്തു . നവാഗതരായ അംഗങ്ങളെ പി.കെ.ജേക്കബ് മാസ്റ്റര്‍ ഉപഹാരം നല്‍കി സ്വീകരിച്ചു. സാന്ത്വനം ഫണ്ടില്‍നിന്നുള്ള ധനസഹായം ജോസ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു. പ്രൊഫ.വി.വിജയലക്ഷ്മി, പ്രൊഫ.സി.സി.വിജയന്‍, ടി. ശ്രീനിവാസന്‍, കെ. വിജയകുമാര്‍, കെ.ആര്‍. ഗോപി, എന്‍.പി. രാധാക്യഷ്ണന്‍, കെ.എ. രമേഷ്‌കുമാര്‍, എം.എസ്. മനോഹരന്‍, പ്രേമവല്ലി, ടി. കെ.സാവിത്രി, പീ.കെ. ബീന, റീത്ത ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.