സംസ്ഥാന സ്കൂൾ കലോത്സവം; മലയാള പ്രസംഗത്തിൽ മൂന്നുവർഷം തുടർച്ചയായി എ ഗ്രേഡ് നേടി ഹൃതിക
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ചാവക്കാട് : ഹൃതികക്ക് ഇത് പെരുന്നാൾ മധുരം. സംസ്ഥാന സ്കൂൾ കലോത്സവം മലയാള പ്രസംഗത്തിൽ ഹൃതിക ധനഞ്ജയന് എ ഗ്രേഡ്. ചാവക്കാട് മമ്മിയൂർ എൽഎഫ്സിജി എച്ച് എസ് എസ്.സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹൃതിക. നവ കേരളം എന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ പ്രസംഗിച്ചാണ് ഹൃതിക ഒന്നാം സമ്മാനം നേടിയത്. ഇന്ന് (ശനി) പിറന്നാൾ ആഘോഷിക്കുന്ന ഹൃതികക്ക് ഇത് ഇരട്ടി മധുരം.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
കഴിഞ്ഞ രണ്ടു വർഷവും സംസ്ഥാന സ്കൂൾ കലോത്സവം പ്രസംഗം മത്സരത്തിൽ എ ഗ്രേഡ് നേടിയിട്ടുള്ള ഹൃതികക്ക് ഇത് തുടർച്ചയായ മൂന്നാം വിജയമാണ്. ഹൈസ്‌കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ ഹൃതിക തന്റെ ആധിപത്യം നിലനിർത്തി. രണ്ടു മാസം മുമ്പ് ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവം പ്രസംഗമത്സരത്തിൽ രണ്ടാം സമ്മാനം നേടിയിരുന്നു. തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ കഴിഞ്ഞ മൂന്നുവർഷമായി ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ഹൃതിക സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ കെ.സി ശിവദാസ് ആണ് ഗുരു. ചാവക്കാട് മണത്തല ആലുങ്ങൽ ധനഞജയ്ന്റെയും തളിക്കുളം ടാഗോർ സ്കൂൾ അധ്യാപിക കെ.എസ് സുരഭിയുടെയും മകളാണ്. എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആദർശ് സഹോദരൻ.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.