mehandi new

സംസ്ഥാന സ്കൂൾ കലോത്സവം : ദഫ് മുട്ടി എ ഗ്രേഡ് നേടി വെന്മേനാട് – മലയാള പ്രസംഗത്തിൽ എ ഗ്രേഡ് നേടി എൽ എഫി ലെ കൊച്ചു മിടുക്കി

fairy tale

ചാവക്കാട് : ജനുവരി മൂന്നു മുതൽ എഴുവരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ടിൽ എ ഗ്രേഡ് നേടി വെന്മേനാട് ഹയർ സെക്കന്ററി സ്കൂൾ ടീം. ഹൈസ്‌കൂൾ വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ മമ്മിയൂർ എൽ എഫ് സ്കൂൾ വിദ്യാർത്ഥിക്ക് എ ഗ്രേഡ് ലഭിച്ച് വിജയിയായി.

planet fashion

പാവറട്ടി വെൻമേനാട് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ നൈഹാൻ, റിൻഷാദ്, ഇൻസാം, ഹാഷിം, ഇസ്ഹാഖ്, ജാസിം, ഫർസിൽ, അസ്‌ലം, സൈദ് അലി, ഫാദിൽ എന്നിവരുടെ സംഘമാണ് ദഫ് മുട്ടിൽ എ ഗ്രേഡ് നേടി സംസ്ഥാന കലോത്സവത്തിൽ തൃശൂരിന്റെ അഭിമാനമായി മാറിയത്.
റംഷാദ് വെൻമേനാടിന്റെ കീഴിലായിരുന്നു പരിശീലനം.

സംസ്ഥാന സ്കൂൾ കലോത്സവം മലയാള പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് നേടി ചാവക്കാട് മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹൃതിക ധനഞ്ജയ്. ഹൈസ്കൂൾ വിഭാഗത്തിലാണ് എ ഗ്രേഡ് ലഭിച്ചത്. മങ്ങുന്ന മലയാളം മാറുന്ന കേരളം എന്നതായിരുന്നു വിഷയം. ചാവക്കാട് ആലുങ്ങൽ ധനഞജയന്റെ യും അധ്യാപികയായ സുരഭിയുടെയും മകളാണ് ഹൃതിക.

Ma care dec ad

Comments are closed.