mehandi new

ബഹറൈനില്‍ വാഹനപകടത്തില്‍ മരിച്ച അഷ്‌ക്കറിന്റെ കുടുംബത്തിന് ‘ബൈത്തുല്‍ റഹ്മ’ കാരുണ്യഭവനത്തിന് ശിലയിട്ടു

fairy tale

ചാവക്കാട് : ബഹ്‌റൈനില്‍ വെച്ച് അപകടത്തില്‍ മരണമടഞ്ഞ അഷ്‌കറിന്റെ കുടുംബത്തിന് ബഹ്‌റൈന്‍ കെ എം സി സി നടപ്പിലാക്കുന്ന പ്രവാസി ബൈത്തുറഹ്മയില്‍ ഉള്‍പ്പെടുത്തിയ വീടിന്റെ ശിലാസ്ഥാപനം എടക്കഴിയൂരില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ നിര്‍വഹിച്ചു. മുസ്ലീം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, ബഹ്‌റൈന്‍ കെ എം സി സി സംസ്ഥാന ജ.സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, പ്രവാസി ബൈത്തുറഹ്മ സംസ്ഥാന കോര്‍ഡിനേറ്റര്‍മാരായ യൂസഫ് കൊയ്‌ലാണ്ടി, അലി കൊയ്‌ലാണ്ടി, പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ പി ബഷീര്‍, ബഹ്‌റൈന്‍ കെ എം സി സി ദക്ഷിണ മേഖല സെക്രട്ടറി റാഷിദ് അവിയൂര്‍, ഹിമാമുദ്ധീന്‍ റംജജു സേഠ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം വി ഷെക്കീര്‍, സെക്രട്ടറി സിദ്ധീഖ് ഹാജി, കെ എം സി സി നേതാക്കളായ ഫൈസല്‍ ഗസാലി, അബു പുന്നയൂര്‍, വി എച്ച് അബ്ദുള്ള, മുസ്തഫ മുഹമ്മദ് പുന്നയൂര്‍, യൂത്ത് ലീഗ് നേതാക്കളായ ഉസ്മാന്‍ എടയൂര്‍, അലി അകലാട്, സലീം അവിയൂര്‍, അഷ്‌കര്‍ കുഴിങ്ങര, അസീസ് മന്നലാംകുന്നു, ഷാഫി എടക്കഴിയൂര്‍, ഹനീഫ കാജ കമ്പനി തുടങ്ങി രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അബ്ദുല്‍ റഷീദ് അഷ്‌റഫി പ്രാര്‍ത്ഥന നടത്തി.
എടക്കഴിയൂര്‍ കാരക്കാട്ട് മൊയ്തുട്ടയുടെ മകനാണ് മരിച്ച അഷ്‌ക്കര്‍ (26). 2015 ജൂണ്‍ 18 ന് ബഹറൈനിലുണ്ടായ വാഹനപകടത്തിലാണ് മരണം.

Ma care dec ad

Comments are closed.