തെരുവുനായ്ക്കളുടെ ആക്രമണം – പത്രം, പാൽ വിതരണം പ്രതിസന്ധിയിൽ
ചേറ്റുവ : എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ തെരുവ്നായയുടെ അക്രമണം പതിവാകുന്നു. പുലർച്ചെ സമയങ്ങളിൽ പത്രവുമായി സൈക്കിളിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന പത്രവിതരണക്കാർ ഭയത്തോടു കൂടെയാണ് ജോലി ചെയ്യുന്നത്. ഗ്രാമങ്ങളുടെ ഉൾഭാഗങ്ങളിൽ പുലർച്ചെ സമയങ്ങളിൽ നായക്കൾ കൂട്ടത്തോടെയാണ് പത്രം വിതരണം ചെയ്യുന്ന സൈക്കിളിന് പുറകിൽ ഓടിയെത്തുന്നത്. പത്രവിതരണത്തിനു ശേഷം വിദ്യാലയങ്ങളിലും മറ്റു ജോലികൾക്കും പോകേണ്ടതിനാൽ വളരെ നേരത്തെ തന്നെ വിതരണം പൂർത്തിയാക്കേണ്ടതുണ്ട്. പാലുമായി സൊസൈറ്റികളിലേക്ക് എത്തേണ്ട ക്ഷീരകർഷകരുടെ സ്ഥിതിയും ഇതുതന്നെയാണ്. പുലർച്ചെ ഹോട്ടലിൽ എത്തേണ്ട ഹോട്ടൽ തൊഴിലാളികൾ, പുലർച്ചെ ട്യൂഷന് പോകേണ്ട വിദ്യാർത്ഥികൾ ഉൾപ്പെടെ ഭയത്തിലാണ്.
തെരുവുനായ ശല്ല്യം അവസാനിപ്പിക്കാൻ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന്
ഗാന്ധി ദർശന വേദി ബ്ലോക്ക് പ്രസിഡൻറ് എ. എൻ ആഷിക്ക് ആവശ്യപ്പെട്ടു.
Comments are closed.