Header

ദേശീയപാത ഭൂമി പിടിച്ചെടുക്കലിനെതിരെ തെരുവിൽ കഞ്ഞിവെച്ച് സമരം


ചാവക്കാട് : മതിയായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പു വരുത്താതെ ദേശീയപാത വികസനത്തിന്റെ പേരിൽ സർക്കാർ നടത്തി ക്കൊണ്ടിരിക്കുന്ന അന്യായ ഭൂമി പിടിച്ചെടുക്കലിനെതിരെ എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവിൽ കഞ്ഞി വെപ്പ് സമരം നടത്തി.

തിരുവത്രയിൽ വെച്ച് നടന്ന കഞ്ഞി വെപ്പ് സമരം സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി ഉത്ഘാടനം ചെയ്തു.

വീടും ഭൂമിയും നഷ്ടപ്പെടുന്നവർ നിരുപാധികം തെരുവിലേക്ക് ഇറങ്ങണമെന്ന സർക്കാരിന്റെ പിടിവാശിക്കെതിരെയാണ് തെരുവിൽ കഞ്ഞിവെപ്പു സമരം നടത്തിയത്.

ദേശീയ പാത ആക്ഷൻ കൌൺസിൽ മണ്ഡലം ചെയർമാൻ വി സിദ്ധീഖ് ഹാജി അധ്യക്ഷത വഹിച്ചു.

ജനങ്ങളുമായി ചർച്ച ചെയ്യില്ലെന്ന് പറയുന്ന ധാർഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയിൽ നിന്നും ജനങ്ങൾ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്നും ഉൽഘാടകൻ പറഞ്ഞു.


അപാകത നിറഞ്ഞതും അശാസ്ത്രീയവുമായ അലൈൻമെന്റും സർവേയും റദ്ധാക്കണമെന്നും പുന: പരിശോധന നടത്തി തുല്യ നീതി ഉറപ്പാക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി ആക്ഷൻ ചെയർമാൻ കെ കെ ഹംസക്കുട്ടി ആവശ്യപ്പെട്ടു. കമറു തിരുവത്ര, ഉസ്മാൻ അണ്ടത്തോട്, കെ.എ.സുകുമാരൻ, ഫഹദ് അകലാട്, രാധാ കൃഷ്ണൻ വാക്കയിൽ, ഗഫൂർ തിരുവത്ര, സി.ഷറഫുദ്ധീൻ, വാസു തയ്യിൽ എന്നിവർ സംസാരിച്ചു.

thahani steels
5881 posts 0 comments
You might also like More from author

Comments are closed.