Header

ഒരുമനയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 

ചാവക്കാട്: ഒരുമനയൂര്‍ മുത്തംമാവ് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന തൈക്കടവ് ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി പുതിയവീട്ടില്‍ ഇസ്മായില്‍(55) മരിച്ചു.

ജുമാ നമസ്‌കാരത്തിനായി ബൈക്കില്‍ പോകുമ്പോഴാണ് അപകടം. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഭാര്യ: ജാസ്മിന്‍. ഖബറടക്കം നാളെ ശനി തൈക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Comments are closed.