ഒരുമനയൂരില്‍ തെരുവുനായ് ശല്ല്യം രൂക്ഷമാകുന്നു

ഒരുമനയൂര്‍ : ഒരുമനയൂരിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമാകുന്നു. പുതുതായി പണി പൂര്‍ത്തിയാക്കുന്ന ഹൈവേയുടെ വശങ്ങളിലും ഉള്‍ഭാഗത്തെക്കുള്ള റോഡുകളിലും ഏത് സമയവും ആക്രമിക്കാവുന്ന നിരവധി നായ്ക്കളുടെ സാനിധ്യമുണ്ട്. രാവിലെ ഒറ്റക്ക് കാല്‍നടയായി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ഭീതിയാണ് ഈ തെരുവ് നായ്ക്കള്‍ വിതക്കുന്നത്. സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് പല ഭാഗങ്ങളിലും. കഴിഞ്ഞ ദിവസം മുത്തന്മാവ് കിഴക്ക് ഭാഗത്തെ ഒരു വീട്ടില്‍ നിന്നും നിരവധി വളര്‍ത്തു കോഴികളെ ഈ നായ്ക്കള്‍ കൊന്നൊടുക്കി. മുത്തംമാവ് ഭാഗത്തെ ഹൈവേ പരിസരത്തെ ഒരു വീടിനു മുന്നില്‍ നായ്ക്കള്‍ സ്ഥിരം വരുന്നതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ട്. കൂട്ടമായി സഞ്ചരിക്കുന്ന ഈ തെരുവ് നായ്ക്കളുടെ ശല്ല്യം ഒഴിവാക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.


Comments are closed.