Header

ബ്ലാങ്ങാട് ബീച്ച് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു. രാവും പകലും ഇവിടെ വിലസുന്നത് 20ഓളം തെരുവ് നായകള്‍. പുലര്‍ച്ചെ ബ്ളാങ്ങാട് ബീച്ചില്‍ മീന്‍ മാര്‍ക്കറ്റിലെയും  വാഹനങ്ങളുടെയും തിരക്ക് കാരണം പരിസരവാസികള്‍ ബീച്ച് പാര്‍ക്കിലും കടല്‍ തീരത്തുമാണ് ഓടാന്‍ എത്തുന്നത്. സ്ത്രീകളുള്‍പ്പടെ ഇവിടെ വ്യായമത്തിനായി ഓടുന്നവര്‍ക്കാണ് തെരുവ് നായകളുടെ ഭീഷണി ഉയര്‍ന്നിട്ടുള്ളത്. അതിവേഗം ഓടുന്നവരുടെ നേര്‍ക്ക് കൂട്ടത്തോടെയാണ് തെരുവ് നായക്കള്‍ ചാടി വീഴുന്നത്. നായപ്പേടിയില്‍ ഗര്‍ഭിണികളും രോഗികളുമായ പലരും ഈ ഭാഗത്തുള്ള വ്യായമങ്ങള്‍ ഒഴിവാക്കിയതായും ഇവിടെ സ്ഥിരമായി ഓടുന്ന യുവാക്കള്‍ പറഞ്ഞു. പാര്‍ക്കിനു തൊട്ട് താഴെ പടിഞ്ഞാറ് ഭാഗത്ത് വളര്‍ന്ന കാട്ടുപുല്ലുകള്‍ക്കിടയിലാണ് നായക്കള്‍ തമ്പടിക്കുന്നത്.  പകല്‍ നേരത്ത് കടല്‍ കാണാനത്തെുന്ന സഞ്ചാരികള്‍ക്കും നായകള്‍ ഭീഷണിയാകുന്നുണ്ട്. ആള്‍ക്കാരുടെ ഇടയിലൂടെയാണ് ഇവ കടിപിടികൂടി ഓടുന്നത്. കൂട്ടം കൂടിയാണ് ഇവയുടെ സഞ്ചാരം. ചാവക്കാട് നഗരത്തില്‍ പൊലീസ് സ്റ്റേഷന്‍ വളപ്പ്, തൊട്ടടുത്തുള്ള എം.ആര്‍.ആര്‍.സ്കൂള്‍ പരിസരം. പൂട്ടിക്കിടക്കുന്ന ജ്വല്ലറി പരിസരം തുടങ്ങിയ ഇടങ്ങളിലെല്ലാം തെരുവ് നായകളുടെ വിഹാര കേന്ദ്രമാണ്.

Comments are closed.