പുന്നയൂര്‍ക്കളം : പെരിയമ്പലത്ത് ദേശീയപാത പതിനേഴില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അണ്ടത്തോട് കൊപ്പര വീട്ടില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ നിസാര്‍ (30) ആണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലപ്പെട്ടി സ്വദേശികളായ മുഹമ്മദ് ഷാഫി (22), ഷബീര്‍ (18), സുഹൈല്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത് .
വ്യാഴാഴ്ച രാത്രി 10 ഓടെയാണ് അപകടം. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സലയിലായിരുന്ന ഭാര്യ ഷഫീനയെ കണ്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് നിസാര്‍ അപകടത്തില്‍ പെട്ടത്. റോഡിനു കിഴക്കുവശത്തെ കടയില്‍ നിന്നിറങ്ങി ബൈക്ക് എതിര്‍വശത്തേക്ക് വളക്കുന്നതിനിടെ അണ്ടത്തോട് ഭാഗത്ത് നിന്നും വന്ന ബൈക്ക് നിസാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒറ്റയിനി നബവി പ്രവര്‍ത്തകര്‍ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പസമയത്തിനകം നിസാര്‍ മരിച്ചു. കബറടക്കം നടത്തി. മാതാവ് : മൈമൂന.