ചാവക്കാട് : ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ശക്തമായ കാറ്റ് വീശിയത്.

ഇരട്ടപ്പുഴകോളനി പടിയിൽ കനത്ത നാശമുണ്ടായി. മഹർ ഹബ ചിക്കൻ സ്റ്റാളിൻ്റെ മേൽകൂര പറന്ന് നിലംപൊത്തി.
സെൻ്ററിലെ 11 കെ വി പോസ്റ്റ് കാറ്റിൽ ഒടിഞ്ഞു.

തെങ്ങ് വീണ് പഞ്ചാരമുക്ക് പവർട്ടി റോഡിലും, ചാവക്കാട് നോർത്ത് ബൈപാസിലും ഗതാഗതം തടസ്സപ്പെട്ടു.

തിരുവത്ര ചീനിച്ചുവട് അമ്പലത്തു വീട്ടിൽ നഫീസ മൊയ്‌ദു , കേരന്റകത്ത് ബൽക്കീസ്, ഹസ്സൻ പുരക്കൽ സുഹ്‌റ, റഹ്‌മാൻ ചീനിച്ചുവട് തുടങ്ങിവരുടെ വീടുകളുടെ മേൽക്കൂര തകർന്നു. ആനത്തലമുക്കിൽ പാലക്കൽ ബാദുഷയുടെ തെങ്ങ് മറിഞ്ഞു വീണു. തിരുവത്ര ചീനിച്ചുവട് മക്കിരകത്ത് ഹംസയുടെ പ്ലാവ് മറിഞ്ഞു വീണ് വൈദ്യുത ലൈനിൽ തട്ടി ബ്ലാങ്ങാട് തെക്കേ മദ്രസ്സ റോഡിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.


കെ എസ്‌ ഇ ബി ജീവനക്കാരുടെ സഹായത്തോടെ മുഹമ്മദ്‌ ഹനീഫ എം. എച്, മുസ്തഫ, എം. സ്, ജാഫർ എം. എച്, അബാസ് പാലക്കൽ, മൻസൂർ ബെല്ലാരി, ഷെക്കീർ ചെമ്പൻ എന്നിവർ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു