പൊതു ടാപ്പില്‍ നിന്നും വെള്ളം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം വിദ്യാര്‍ഥിനിക്ക് മര്‍ദനമേറ്റു

ചാവക്കാട് : പൊതു ടാപ്പില്‍ നിന്നും വെള്ളം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം, വിദ്യാര്‍ഥിനിക്ക് മര്‍ദനമേറ്റു. താലൂക്കാശുപത്രിയില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ വട്ടെക്കാട് തൂമാട്ട് ഉന്‍മേഷന്‍ മകള്‍ ദേവയാനി (17) യെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ധനത്തിനുകാരണം.
നാലു വീട്ടുകാര്‍ക്ക് കൂടി ഒരു ടാപ്പാണ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ളത് . തിരക്ക് കുറവായതിനാല്‍ ദേവയാനി രണ്ടു കുടം വെള്ളം കൂടുതല്‍ എടുത്തത് അയല്‍വാസിയായ സ്ത്രീയെ ചൊടിപിച്ചത്രെ. ഇവരും ഭര്‍ത്താവും ദേവയാനിയുമായി വാക്കേറ്റമായി ഇതിനിടെ ഇവരുടെ മകന്‍ വന്ന് കുടം വലിച്ചെറിയുകയും, മര്‍ദ്ധിക്കുകയും ചെയ്യുകയായിരുന്നെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. അടിവയറ്റില്‍ ചവിട്ടേറ്റതിനാല്‍ കഠിനമായ വേദനയുമായാണ് വയറുകടച്ചലുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Comments are closed.