വിദ്യാർത്ഥി സമൂഹം ധാർമികത മുറുകെ പിടിക്കണം – എൻ കെ അക്ബർ എം എൽ എ
ചേറ്റുവ : പൊതുസമൂഹത്തിൽ ജീവിക്കുന്ന വിദ്യാർത്ഥി സമൂഹം വിഭാഗീയതകൾക്ക് അതീതമായി ചിന്തിക്കുകയും ധാർമികതയും സംസ്കാരവും ഉൾക്കൊള്ളുകയും ചെയ്യണമെന്ന് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ. എം.എസ്.എം തൃശ്ശൂർ ജില്ലാ ഹൈസക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേറ്റുവ ഇൻറർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഹൈസക്ക് ഉദ്ഘാടന ചടങ്ങിൽ കെ എൻ എം ജില്ലാ പ്രസിഡണ്ട് പി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ കെ ഇബ്രാഹിംകുട്ടി മൗലവി. എം എസ് എം സംസ്ഥാന സെക്രട്ടറി ഇത്തിഹാദ് സലഫി, എം .ജി.എം ജില്ലാ പ്രസിഡൻ്റ് സഫിയ അലി മുഹമ്മദ്, എം എസ് എം ജില്ലാ സെക്രട്ടറി ഇഹ്സാൻ ചാവക്കാട്, ഹാഫിസ് അമീൻ എന്നിവർ പ്രസംഗിച്ചു. പഠന സെഷനിൽ നജാദ് സ്വലാഹി ആമുഖഭാഷണം നടത്തി. അലീഷാക്കിർ മുണ്ടേരി, ഷാഹിദ് മുസ്ലിം ഫാറൂഖി, ഇസ്മായിൽ ബുസ്താനി, അംജദ് എടവണ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. അർസൽ ആസാദ് നന്ദി പറഞ്ഞു.
പ്രശ്നോത്തരി സെഷന്ആദിൽ മജീദ് സലഫി നേതൃത്വം നൽകി. പാനൽ ഡിസ്കഷനിൽ മുഹമ്മദ് അമീർ. ഐ എസ് എം ജില്ലാ പ്രസിഡണ്ട് സാലിഷ് വാടാനപ്പള്ളി. കെ.എ കബീർ ബുസ്താനി എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ. കെ എ അബ്ദുൽ ഹസീബ് മദനി ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡണ്ട് ഹനീൻ അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ചു. എംജിഎം സംസ്ഥാന സെക്രട്ടറി ശരീഫാ സൈദ്, ഐഎസ്എം ജില്ലാ സെക്രട്ടറി പി എ അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു. പി കെ സക്കരിയ സ്വലാഹി സമാപന പ്രഭാഷണം നടത്തി. അബ്ദുസുബ്ഹാൻ സ്വാഗതവും എംഎസ്എം ജില്ലാ ട്രഷറർ മുഹമ്മദ് യാസിർ നന്ദിയും പറഞ്ഞു.
Comments are closed.