mehandi new

ഏഷ്യയിലെ ഏറ്റവും വലിയ ഹാക്കത്തോണിലെ മികച്ച പന്ത്രണ്ടു ടീമുകളിലൊന്നിൽ ഇടം നേടി ചാവക്കാട് സ്വദേശിയായ വിദ്യാർത്ഥി

fairy tale

ചാവക്കാട് : ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഏഷ്യയിലെ ഏറ്റവും വലിയ ഹാക്കത്തോണിലെ മികച്ച പന്ത്രണ്ടു ടീമുകളിലൊന്നിൽ ഇടം നേടി ചാവക്കാട് പാലുവായ് സ്വദേശി അമ്പലത്ത് വീട്ടിൽ അസീം ജവാഹിർ(20). സൂറത്ത്കൽ എൻഐടികെ ( National Institute of Technology Karnadaka ) ലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അസീം
ഖത്തർ ഗ്യാസിൽ ജോലി ചെയ്യുന്ന ജവാഹിറിന്റെയും വെൻമെനാട് എം എ എസ് എം എച്ച് എസ് സ്കൂൾ ചരിത്രാദ്ധ്യാപിക സബീനയുടേയും മകനാണ്. അസീമിന്റെ സ്കൂൾ ജീവിതം പൂർണ്ണമായും ഖത്തറിലായിരുന്നു.

വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ, ആശയങ്ങൾ, സാങ്കേതിക വിവരങ്ങൾ, ട്രിക്സ് ആൻറ് ടിപ്സ് തുടങ്ങിയവ അവതരിപ്പിക്കുന്നതിനും പങ്കുവെക്കുന്നതിനും സംഘടിപ്പിച്ച എത് ഇന്ത്യ ഹാക്കത്തോൺ 2022 ൽ ( ETHIndia Hackathon ) 69 രാജ്യങ്ങളിൽ നിന്നായി 20000 ത്തിലധികം ടീമുകളാണ് പങ്കെടുത്തത്.

അസീം ജവാഹറിന്റെ ടീം ഇലക്ട്രിക് വെഹിക്കിൾ ബാറ്ററി സ്വാപ്പിങ് ടെക്നോളജിയായ ചാർജ് ഇസ്വാപ്പ് (charge eSwap) ആണ് നിർമിച്ചത് ബ്ലോക്ക്ചെയിൻ സംരംഭങ്ങളിൽ ഇത്തരത്തിൽ ഒന്ന് ആദ്യമായാണ് അവതരിപ്പിക്കുന്നത്.

ഇടപാട് രേഖകൾ സൂക്ഷിക്കാൻ വികേന്ദ്രീകൃത ലെഡ്ജറുകൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ബ്ലോക്ക്‌ചെയിൻ.
ഈ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്മുടെ വിവരങ്ങളും, ഡാറ്റകളും, പണമിടപാടുകളും എല്ലാം അതീവ സുരക്ഷിതമാക്കാം.
ബ്ലോക്ക്‌ചെയിൻ ഇക്കോസിസ്റ്റം സ്റ്റാർട്ടപ്പുകൾക്കും പുതിയ സാങ്കേതിക പ്രോജക്റ്റുകൾക്കും ഒരു അനുഗ്രഹമാണ്.
ബ്ലോക്ക്ചെയിൻ ഇക്കോസിസ്റ്റം (ecosystem) പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഹാക്കത്തോൺ ന്റെ ഭാഗമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അവതാരകരും കമ്പനികളും പങ്കെടുത്ത ഏഷ്യയിലെ ഏറ്റവും വലിയ ethereum Hackathon ആയിരുന്നു ഇത്.
എതെറം സ്ഥാപകൻ വിറ്റലിക് ബുട്ടറിൻ, പോളിഗോൺ സഹ സ്ഥാപകൻ ആൻഡിപ് നയ്‌വാൾ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.

459 ടീമുകളുമായി 32 മണിക്കൂർ നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് അസീം ജവാഹിർ ഉൾപ്പെടെയുള്ള അഞ്ചംഗ വിദ്യാർത്ഥി സംഘം ആദ്യ പന്ത്രണ്ടിൽ ഇടം പിടിച്ചത്.
ബൈക്കോണമി (biconomy) സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് കിറ്റ് (SDK) ഉപയോഗിച്ചുള്ള മികച്ച പുതിയ മൊഡ്യൂൾ നിമിച്ചതിനുള്ള അവാർഡും പോളിഗോണിന്റെ (poliigon)ഏറ്റവും മികച്ച പൊതു ഉൽപ്പന്നങ്ങളിലൊന്നും ഇവർ നേടി.

അസിം ജവാഹിർനു പുറമെ എൻഐടികെ സൂറത്ത്കലിൽ നിന്ന് ആശിഷ് ഭരത്, അഭിരാജ് മെംഗഡെ, പാർത്ഥ് മിത്തൽ, ഐഐഐടി-ഡിയിൽ നിന്ന് രാഹുൽ പൂജാരി എന്നീ വിദ്യാർത്ഥികളാണ് ടീമിലുള്ളത്.
അഞ്ചരലക്ഷം രൂപ ഇവർക്ക് സമ്മാനമായി ലഭിക്കും.
കൂടാതെ ഇവരുടെ ഐഡിയകളിൽ താല്പര്യം പ്രകടിപ്പിച്ച് ഒന്നിലധികം സംഘടനകൾ സമീപിച്ചിട്ടുണ്ട്.

Royal footwear

Comments are closed.