മധുരസ്മരണയിൽ മണത്തല – സ്നേഹകൂട്ടായ്മയിലേക്ക് വിദ്യാര്‍ഥികള്‍ ഒഴുകിയെത്തി

ചാവക്കാട്: “മണത്തല സ്കൂളും മധുരസ്മരണകളും’ വ്യത്യസ്ഥ തലമുറകളുടെ സംഗമ വേദിയായി മണത്തല സ്കൂൾ.
സ്നേഹകൂട്ടായ്മയിലേക്ക് പൂർവ്വ വിദ്യാർഥികൾ ഒഴുകിയെത്തി. ഗ്ലോബല്‍ അലൂമിനി ഗവ.എച്ച്‌എസ്‌എസ് മണത്തലയുടെ നേതൃത്വത്തിലാണ് വിദ്യാലയത്തില്‍ നിന്നു പഠിച്ചിറങ്ങിയ മുഴുവന്‍ വിദ്യാര്‍ഥികൾക്കും വേണ്ടി സ്‌നേഹസംഗമം നടത്തിയത്.
നന്മ മാത്രം മനസിൽ സൂക്ഷിക്കണമെന്നും തിന്മകൾ മറക്കണമെന്നും സഹൃദം
കൂടുതല്‍ ഈഷ്മളമാക്കണമെന്നും ടി.എന്‍.പ്രതാപന്‍ എംപി പറഞ്ഞു. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. വി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

എന്‍.കെ.അക്ബര്‍ എംഎല്‍എ, നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്,
മുന്‍ എംഎല്‍എ കെ.വി.അബ്ദുല്‍ഖാദര്‍,
പ്രശാന്ത്, മുഹമ്മദ് അക്ബര്‍, കെ. സി. ശിവദാസ്, നൗഷാദ് കാട്ടില്‍, സുധന്‍ പ്രിന്‍സ്, അഷറഫ് കാനാംപുള്ളി, ഫൈസല്‍ കാനാംപുള്ളി എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപകരെയും പൂര്‍വ വിദ്യാര്‍ഥികളെയും വേദിയിൽ ആദരിച്ചു.
പൂര്‍വ വിദ്യാർത്ഥികളായിരുന്ന ഷൈനി, റഫീഖ് എന്നിവരുടെ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു. മണത്തല ഗവ. ഹൈസ്ക്കൂളിലെ പൂര്‍വ വിദ്യാർഥികളുടെയും അധ്യാപകരുടെയും
സൃഷ്ടകളുമായി മണത്തല സ്കൂളും മധുര സ്മരണകളും എന്ന സുവനീര്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പൂര്‍വ വിദ്യാര്‍ഥിയും മുൻ എം എൽ എ യുമായ കെ.വി.അബ്ദുല്‍ഖാദറിനു നല്‍കി പ്രകാശനം ചെയ്തു.
തുടർന്ന് പൂർവ്വ വിദ്യാര്‍ഥികളുടെ യുവജനോത്സവവും റസാ ബീഗം അവതരിപ്പിച്ച ഗസല്‍സന്ധ്യയും അരങ്ങേറി. പൂർവ്വവിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ രണ്ടായിരത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തു. രണ്ടുതരം പായസം ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

Comments are closed.