Header

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ കൂട്ടയോട്ടം

ചാവക്കാട് : ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂൾ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻ എസ് എസ്, ജെ ആർ സി, മറ്റു സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരണ കൂട്ടയോട്ടം പ്രിൻസിപ്പൽ എം ഡി ഷീബ, ഹെഡ്മിസ്ട്രസ് എം സന്ധ്യ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

പിടിഎ പ്രസിഡൻറ് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു. നിഷാദ് പി വി, ആർ കെ നൗഷാദ്, ഷൈബി വത്സൻ, താഹിറ, റഹീം, എസ് പി സി ഓഫീസർമാരായ സുനീഷ് കെ തോമസ്, അഞ്ജലി സുബ്രമുണ്യൻ, സ്റ്റാഫ് അംഗങ്ങളായ മാത്യൂ സി എൽ, എൻ വി മധു, ജീന, ജിസ്‌മി തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.