കാണാതായ വിദ്യാര്‍ത്ഥികളെ തൃശൂരില്‍ കണ്ടെത്തി – ഉയരം വെക്കാന്‍ ബസ്സ് യാത്ര നടത്തിയതാണെന്ന് കുട്ടികള്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : കാണാതായ വിദ്യാര്‍ത്ഥികളെ തൃശൂരില്‍ കണ്ടെത്തി. മേഖലയിലെ എയിഡഡ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ്സിലെ മൂന്ന് വിദ്യാര്‍ത്ഥികളേയാണ് കാണായത്.
വീട്ടുകാരെയും, സ്‌കൂളധികൃതരേയും, നാട്ടുകാരായേും നാല് മണിക്കൂറിലധികം മുള്‍മുനയില്‍ നിര്‍ത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടികളെ തൃശൂരില്‍ കണ്ടെത്തിയതായി വിവരം ലഭിക്കുകയായിരുന്നു.
രണ്ടു പേര്‍ സൈക്കിളില്‍ സ്‌കൂളില്‍ വരുന്നവരും ഒരാള്‍ ഓട്ടയില്‍ വരുന്നയാളുമാണ്. സ്‌കൂള്‍ വിട്ട് സമയം കഴിഞ്ഞും കാണാതായതിനെ തുടര്‍ന്ന് സ്‌കൂളിലെത്തി ഓട്ടോ ഡ്രൈവര്‍ അന്വേഷിച്ചതോടെയാണ് കുട്ടികളെ കാണാനില്ലെന്നറിയുന്നത്. സ്‌കൂളില്‍ നിന്നും മുവരുടേയും വീടുകളിലേക്ക് വിളിച്ചു ചോദിച്ചുവെങ്കിലും എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. ഇതോടെ വീട്ടുകാര്‍ ആശങ്കയിലായി. തുടര്‍ന്ന് കുട്ടികള്‍ എത്താനിടയുള്ള സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷന്‍, ബീച്ച് എന്നിവിടങ്ങളില്‍ അന്വേഷിച്ചു. വിവരമറിഞ്ഞ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലിസ് സ്റ്റേഷന്‍ എസ് ഐ സുരേന്ദ്രന്‍ മുല്ലശ്ശേരിയുടെ നേതൃത്വത്തില്‍ പൊലിസ് സംഘമെത്തി അന്വേഷണം ആരംഭിച്ചു. ജില്ലയിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും വിവരമെത്തിക്കുകയും അന്വഷണം ആരംഭിക്കുകയും ചെയ്തു.
രാത്രി എട്ടുമണിയോടെ രക്ഷിതാക്കളിലൊരാള്‍ക്ക് തൃശൂരില്‍ നിന്നും കുട്ടികളുടെ ഫോണ്‍ വന്നതോടെയാണ് ആശങ്കകള്‍ നീങ്ങിയത്. സ്‌കൂള്‍ വിട്ട ശേഷം മൂവരും ചേര്‍ന്ന് തൃശൂരിലേക്ക് ബസ്സ് കയറുകയായിരുന്നു. ബസ്സിലെ കമ്പിയില്‍ പിടിച്ച് തൂങ്ങി നിന്ന് യാത്ര ചെയ്‌താല്‍ ഉയരം കൂടുമെന്നാരോ പറഞ്ഞത് കേട്ടാണ് ഇവര്‍ തൃശൂരിലേക്ക് ബസ്സില്‍ യാത്ര പുറപ്പെട്ടത്. എന്നാല്‍ ത്രുശൂരിലെത്തിയിട്ടും ഉയരം കൂടിയില്ല. പിന്നീട് തൃശൂര്‍ ടൌണിലെ കാഴ്ചകള്‍ കണ്ട് കറങ്ങിനടന്ന് നേരം ഇരുണ്ടതോടെ കുട്ടികള്‍ക്ക് ഭയമായി. രാത്രി എട്ടോടെ തൃശ്ശൂര്‍ വടക്കുനാഥന്‍ ക്ഷേത്രപരിസരത്ത് വച്ച് ഒരു വഴിയാത്രക്കാരന്റെ ഫോണ്‍ വാങ്ങി കൂട്ടത്തിലൊരാളുടെ അച്ഛന്റെ ഫോണില്‍ വിവരമറിയിക്കുകയുമായിരുന്നു. കുട്ടികളെ കാണാനില്ലെന്ന വാര്‍ത്ത വാട്‌സ് ആപ്പിലൂടെയും മറ്റും പരന്നതോടെ നാട്ടില്‍ ഏറെ നേരത്തേക്ക് പരിഭ്രാന്തിയുണ്ടാക്കിയിരുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.