വെളിയങ്കോട് എംടിഎം കോളേജ് വിദ്യാർത്ഥികൾ വീടുകളിൽ വൃക്ഷത്തൈ വിതരണം ചെയ്തു

വെളിയങ്കോട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വെളിയങ്കോട് എംടിഎം കോളേജിലെ നേച്ചർ ക്ലബ്ബും എൻ എസ് എസ് യൂണിറ്റും സംയുക്തമായി വെളിയങ്കോട് പഞ്ചായത്തിന്റെ സഹകരണത്തോടെ ‘ഭൂമിക്കായ് നമുക്കായ് നാളേക്കായ് ഒരു കൈ സഹായം’ എന്ന പദ്ധതിയിലൂടെ വെളിയങ്കോട് പഞ്ചായത്തിലെ നാലാം വാർഡിലെ വീടുകളിലേക്ക് വൃക്ഷത്തൈകൾ നൽകി.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി അജയൻ ഉദ്‌ഘാടനം ചെയ്തു. സുനിൽ കാരാട്ടേൽ മുഖ്യാതിഥി ആയി പങ്കെടുത്തു. പ്രിസിപ്പൽ ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, ഷിജില എന്നിവർ നേതൃത്വം നൽകി. ലൈബ്രെറിയൻ ഫൈസൽ ബാവ സ്വാഗതവും നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ റൈഹാനത്ത് നന്ദിയും പറഞ്ഞു.

Comments are closed.