mehandi new

ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു

fairy tale

ചാവക്കാട് : ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ ഇനം വൃക്ഷത്തൈകൾ കോടതി വളപ്പിൽ നട്ടു. അഭിഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷക ക്ലാർക്കുമാർ എന്നിവർക്ക് തൈകൾ വിതരണം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജില്ലാ ജഡ്ജ് അൻയാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. 

planet fashion

സബ് ജഡ്ജ് വി വിനോദ് മുഖ്യ പ്രഭാഷണം നടത്തി.  മുൻസിഫ് ഡോ. അശ്വതി അശോക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻസിഫ് സാരിക പരിസ്ഥിതി സന്ദേശം നൽകി.

കാസ്ക പ്രസിഡന്റ് അഡ്വ സുഭാഷ്കുമാർ, ഗവൺമെന്റ് പ്ലീഡർമാർ സിജു മുട്ടത്ത്, രജിത്കുമാർ, സബ് കോർട്ട് ശിരസ്തദാർ ശ്രീജ, മജിസ്ട്രേറ്റ് കോർട്ട് ജൂനിയർ സൂപ്രണ്ട് സുജ എം ആർ എന്നിവർ ആശംസകൾ നേർന്നു. താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വിനോദ് വി നായർ പരിപാടിക്ക് നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.