മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പുന്നയൂർ : സുന്നി വിദ്യാഭ്യാസ ബോർഡ് ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മഹല്ല് പ്രസിഡൻ്റ് ആർ വി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മദ്റസ പ്രസിഡൻ്റ് മാമുട്ടി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫളൽ തങ്ങൾ പ്രാർഥന നിർവഹിച്ചു.

മദ്റസ പൊതു പരീക്ഷയിൽ ഫുൾ മാർക്ക് കരസ്ഥമാക്കിയ മറിയ ഫാത്തിമ ഫൈഹ, മികച്ച വിജയം നേടിയ അയിഷ ഹിബ, റുഷിദ ഷെറിൻ, മുഹമ്മദ് റസൽ, അധ്യാപകൻ ഷാഹിദ് മുഈൻ എന്നിവരെ ആദരിച്ചു.
മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സദർ മുഅല്ലിം നഹാസ് നിസാമി, എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ നാസർ, അൻസാറുൽ ഇസ്‌ലാം മദ്റസ പ്രസിഡൻ്റ് കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. മദ്റസ സെക്രട്ടറി ബഷീർ മോഡേൺ സ്വാഗതവും എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ വീരാൻകുട്ടി പള്ളിപ്പറമ്പിൽ നന്ദിയും പറഞ്ഞു.

Comments are closed.