
എടക്കഴിയൂർ : എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്രസ്സയിലെ സ്മാർട്ട് ക്ലാസ്സ് ആരംഭിച്ചു. പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് എസ് എം എഫ് ത്രിശൂർ ജില്ലാ ട്രഷറർ ഡോക്ടർ സീ കെ കുഞ്ഞിതങ്ങൾ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാത്ഥി തലമുറക്ക് പഠന നിലവാരം മെച്ചപ്പെടുത്താൻ സ്മാർട്ട് ക്ലാസ്സുകൾ അതൃന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്രസ്സ പ്രസിഡണ്ട് എം കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. മദ്രസ്സ ഭാരവാഹികളായ ബിഎം സൈനുൽ ആബിദ്, എൻ കെ കുഞ്ഞിമുഹമ്മദ്, പി വി ജാബിർ, എം കെ സി ബാദുഷ, കെ എം ഷാജഹാൻ, എം സി മുസ്തഫ, വി ലത്തീഫ്, എ റ്റി അബ്ദുറഹിമാൻ ഹാജി, ത്രീസ്റ്റാർ കുഞ്ഞിമുഹമ്മദ് ഹാജി, കെ കെ റസാക്, ബി എം റഹീംഷ, സ്വാദിഖ് തങ്ങൾ, മരക്കാർ ഹാജി, എ എസ്സ് ശിഹാബ്, മദ്രസ്സ അബൂദാബി കമ്മിറ്റി പ്രസിഡണ്ട് കെ കെ ജലീൽ, മദ്രസ്സ സദർ മൂസ്സ വാഫി, എന്നിവർ ആശംസകളർപ്പിച്ചു. ജനറൽ സെക്രട്ടറി സലീം ആച്ചപ്പുള്ളി സ്വാഗതവും വി പി മൊയ്തുഹാജി നന്ദിയും പറഞ്ഞു.

Comments are closed.