വേനൽ മുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് സമാപിച്ചു

ചാവക്കാട്: താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്റർ സംഘടിപ്പിച്ച വേനൽ മുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കേരള വഖഫ് ബോർഡ് ചെയർമൻ എം കെ സെക്കീർ ഉദ്ഘാടനം ചെയ്തു.

ഇൻസൈറ്റ് രക്ഷാധികാരി കെ. ബി സുരേഷ് അധ്യക്ഷത വഹിച്ചു. പ്രശസ്ത കാർഡിയോളജിസ്റ്റും ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറുമായ ഡോക്ടർ ഷൗജാദ് മുഹമ്മദ് മുഖ്യഥിതിയായി. സാമൂഹ്യ പ്രവർത്തകൻ കരീം പന്നിത്തടം കുട്ടികൾക്കുള്ള സമ്മാനവും ട്രോഫിയും വിതരണം ചെയ്തു.
ഇൻസൈറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ലത്തീഫ് മമ്മിയൂർ, ഡോ. സോമസുന്ദരൻ എന്നിവർ ആശംസകൾ നേർന്നു. സാമൂഹ്യ പ്രവർത്തക മാരിയത്തുൽ ഹിസാന ക്യാമ്പ് അവലോകനം നടത്തി. ബോർഡ് അംഗങ്ങളായ ഇന്ദിര സോമസുന്ദരൻ, ലിഷ കൃഷ്ണകുമാർ, സ്റ്റാഫ് അംഗങ്ങളായ നിഷിദ ഹലിം, റോസ്മിൻ, കദീജ, ശിഫ, ഹർഷാന, ജാസിറ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഇൻസൈറ്റ് മാനേജിങ് ട്രസ്റ്റിയും പ്രിൻസിപ്പളുമായ ഫാരിദ ഹംസ സ്വാഗതവും സെക്രട്ടറി സീനത്ത് റഷീദ് നന്ദി പറഞ്ഞു.
ക്യാമ്പ് ടൂറിൻ്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും ചാവക്കാട് നാലുമണിക്കാറ്റും ബീച്ചും സന്ദർശിച്ചു.

Comments are closed.