mehandi new

വിശ്വനാഥ ക്ഷേത്രോൽസവം മാർച്ച് ഒന്നിന് : കൂട്ടിയെഴുന്നെള്ളിപ്പ് രാത്രി എട്ടു മണിക്ക്, 33 ഗജ വീരൻമാർ അണിനിരക്കും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : തീരദേശത്തെ പ്രസിദ്ധമായ ശ്രീവിശ്വനാഥക്ഷേത്രത്തിലെ മഹോൽസവം ഞായറാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് പ്രൊഫ. സി സി വിജയൻ , സെക്രട്ടറി എം കെ വിജയൻ , ട്രഷറർ എ എ ജയകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പതിവിൽ നിന്നും വ്യത്യസ്ഥമായി രാത്രി എട്ടിനാണ് കൂട്ടിയെഴുന്നെള്ളിപ്പ്. 33 ആനകൾ കൂട്ടിയെഴുന്നെള്ളിപ്പിൽ അണിനിരക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പുലർച്ചെ നാലിന് ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. നിർമാല്യ ദർശനം, അഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ശീവേലി എന്നിവക്കുശേഷം കലശാഭിഷേകവും ഉച്ചപൂജയും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ശ്രീശങ്കരപുരംപ്രകാശൻ മാരാർ നയിക്കുന്ന പഞ്ചവാദ്യത്തോടെ എഴുന്നെള്ളിപ്പ് ആരംഭിക്കും. വൈകീട്ട് വിവിധ കരകളിൽ നിന്നായി കോഴികുളങ്ങര, ദൃശ്യ, പുഞ്ചിരി, ശ്രീബ്രഹ്മ, ഭൈരവ, കർമ, സനാതന, ശ്രീശിവലിംഗദാസ, സമന്വയ, ശ്രീഗുരുദേവ, തത്വമസി, ശ്രീഗുരുശക്തി, മഹേശ്വര, ശ്രീനാരായണ സംഘം തുടങ്ങിയ ഉൽസവാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ എഴുന്നെള്ളിപ്പുകൾ ആരംഭിച്ച് രാത്രി എട്ടിന് ക്ഷേത്രാങ്കണത്തിൽ സമ്മേളിച്ച് കൂട്ടിയെഴുന്നെള്ളിപ്പ് നടക്കും. വിവിധ വാദ്യ മേളങ്ങൾ, കലാരൂപങ്ങൾ, വർണകാവടികൾ തുടങ്ങിയവ എഴുന്നെള്ളിപ്പുകൾക്ക് വർണശോഭ പകരും.
വെള്ളിതിരുത്തി ഉണ്ണിനായർ, ഗുരുവായൂർ ശശിമാരാർ, എന്നിവരുടെ പ്രാണത്തിൽ ചെണ്ടമേളം അരങ്ങേറും. തലേദിവസം ശനിയാഴ്ച ദീപാരാധനക്ക് മുമ്പ് കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയും തുടർന്ന് ഗുരുവായൂർ വിഷ്ണു പ്രസാദ്, മമ്മിയൂർ വിഷ്ണു പ്രസാദ് എന്നിവർ നയിക്കുന്ന തായമ്പകയും നടക്കും. രാത്രി പത്തിന് ആറാട്ടും തുടർന്ന് കൊടിയിറക്കൽ ചടങ്ങും നടക്കുന്നതോടെ ഉത്‌സവം സമാപിക്കും. 24 മണിക്കൂർ നീണ്ടുനിന്ന അഖണ്ഡനാമജപത്തിനുശേഷം ശിവരാത്രി നാളിലാണ് ഉൽസവത്തിന്റെ കൊടിയേറ്റം നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ താന്ത്രിക കർമങ്ങളും വിവിധ കലാപരിപാടികളും നടന്നു വരുന്നു. ശനിയാഴ്ച രാത്രി പള്ളിവേട്ടയും നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി കെ നാരാണൻകുട്ടി ശാന്തി, മേൽശാന്തി ശിവാനന്ദൻ ശാന്തി തുടങ്ങിയവർ താന്ത്രിക കർമങ്ങൾക്ക് നേതൃത്വം നൽകും. ക്ഷേത്രം കമ്മിറ്റി മറ്റുഭാരവാഹികളായ കെ എ വേലായുധൻ, വി ആർ മുരളീധരൻ, കെ എൻ പരമേശ്വരൻ, സി എസ് സുഗതൻ, എ എസ് രാജൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/02/press-meet-vishwanatha-temple-office-bares.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.