mehandi new

ആരാധനാലയങ്ങളിൽ സർവലൈൻസ് കാമറകള്‍ സ്ഥാപിക്കണം – പോലീസ്

fairy tale

ചാവക്കാട് : ആരാധനാലയങ്ങളിൽ സർവലൈൻസ് കാമറകള്‍ സ്ഥാപിക്കണമെന്ന് പോലീസിന്റെ നിര്‍ദേശം. ചാവക്കാട് പോലീസ് വിളിച്ചു ചേര്‍ത്ത ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കടപ്പുറം, പുന്നയൂര്‍, ഒരുമനയൂര്‍, ചാവക്കാട് നഗരസഭ എന്നീ സ്ഥലങ്ങളിലെ വിവിധ ആരാധനാലയങ്ങളിലെ ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിരവധി ആരാധനാലയങ്ങളില്‍ നിലവിൽ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ആരാധനാലയങ്ങള്‍ മുഴുവനായും കേമറ കണ്ണിൽ പെടുന്ന തരത്തില്‍ അകത്തും, പുറത്തും, സമീപത്തെ റോഡുകളും ഉള്‍പെടുന്ന നിലയില്‍ ഇരുട്ടിലും ഫോട്ടോകള്‍ വ്യക്തമാവുന്ന നൈറ്റ് വിഷൻ കാമറള്‍ സ്ഥാപിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു.
പരിസര പ്രദേശങ്ങളില്‍ നടക്കുന്ന സംഭവങ്ങളും, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന മോഷണം അടക്കമുള്ള മറ്റു സംഭവങ്ങളും കണ്ടെത്താന്‍ ഇത് സഹായകമാകും.

ചാവക്കാട് എസ് ഐ ബിപിന്‍ ബി നായര്‍ വിഷയാവതരണം നടത്തി. സീനിയര്‍ സി പി ഒ മാരായ മുനീര്‍ പി എസ്, സൗദാമിനി പി ബി, വിവിധ ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ എന്നിവർ പങ്കെടുത്തു.

ഫോട്ടോ : ചാവക്കാട് പോലീസ് വിളിച്ചു ചേര്‍ത്ത ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗത്തില്‍ എസ് ഐ ബിപിന്‍ ബി നായര്‍ പ്രസംഗിക്കുന്നു

Royal footwear

Comments are closed.