mehandi new

കേരളത്തിലെ സർവ്വേ ഫലങ്ങൾ സർക്കാർ പരസ്യങ്ങൾക്കുള്ള പ്രത്യുപകാരം – രമേശ്‌ ചെന്നിത്തല

fairy tale

ചാവക്കാട് : കേരളത്തിൽ നടന്ന പെയ്ഡ് സർവ്വേ ഫലങ്ങളെ യുഡിഫ് തള്ളികളയുന്നുതായി രമേശ്‌ ചെന്നിത്തല.
കേരളത്തിൽ ഇപ്പൊ നടന്ന സർവ്വേ ഫലങ്ങൾ സർക്കാർ നൽകിയ പരസ്യത്തിനുള്ള പ്രത്യുപകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

വടക്കേകാട് പഞ്ചായത്ത് കമ്മിറ്റി വടക്കേകാട് സെന്ററിൽ നടത്തിയ റോഡ് ഷോയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ അഴിമതിയും പുറത്തു കൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ ജാഗ്രതയാണ്. അതിൽ അഭിമാനമുണ്ട്. സൈബർ ഗുണ്ടകളെകൊണ്ട് ആക്രമിച്ചാൽ തളർത്താൻ കഴിയുന്നതല്ല.

മത്സ്യത്തൊഴിലാളികളുടെ വറുതിയുടെ കാലത്താണ് ആഴക്കടലിനെ സർക്കാർ അമേരിക്കൻ കുത്തകകൾക്ക് തീരെഴുതിയത്. കേരളത്തിലെ പ്രതിപക്ഷം ഇല്ലായിരുന്നെങ്കിൽൽ ഈ നാട് നമുക്ക് നഷ്ടപ്പെടുമായിരുന്നു. യൂ ഡി എഫ് അധികാരത്തിൽ വന്നാൽ ഈ കരാറിന്റെ കാര്യത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിടും. ബഹുമുഖ പ്രതിഭയായ കെ എൻ എ കാദർ ജയിക്കുമെന്നും ഗുരുവായൂരിന് ലഭിക്കുക എം എൽ എ മാത്രമാവില്ല എന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു.

യൂ ഡി എഫ് പഞ്ചായത്ത്‌ ചെയർമാൻ എൻ എം കെ നബീൽ അധ്യക്ഷത വഹിച്ചു. ടി എൻ പ്രതാപൻ എം പി, സ്ഥാനാർഥി കെ എൻ എ കാദർ, യൂ ഡി എഫ് കുന്നംകുളം സ്ഥാനാർഥി ജയചന്ദ്രൻ, ഒ അബ്ദുൽറഹ്മാൻ കുട്ടി, ഡി സി സി പ്രസിഡണ്ട് എം പി വിൻസെന്റ്, സി എച്ച് റഷീദ്, പി കെ അബൂബക്കർ ഹാജി, സി എ മുഹമ്മദ്‌ റഷീദ്, ജോസഫ് ചാലിശ്ശേരി, ബേബി മാലിക്, ഫസലുൽ അലി, സി എ ജാഫർ സാദിക്ക്, ഗോപപ്രതാപൻ, കെ പി ഉമ്മർ, പി യതീന്ദ്രദാസ്, അലാവുദ്ധീൻ, പി എ ശാഹുൽ ഹമീദ്, എച്ച് എം നൗഫൽ, നൗഷാദ് തെരുവത്ത് എന്നിവർ പ്രസംഗിച്ചു.

Royal footwear

Comments are closed.