സുവിതം ഫൗണ്ടേഷന്‍ കാരുണ്യസംഗമം സംഘടിപ്പിച്ചു

ഗുരുവായൂര്‍ : ജീവകാരുണ്യ സംഘടനായായ സുവിതം ഫൗണ്ടേഷന്‍ ഗുരുവായൂര്‍, ഇരിങ്ങപ്പുറം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി കാരുണ്യസംഗമം സംഘടിപ്പിച്ചു. മാതാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ചോനാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ഗുരുവായൂര്‍ യൂണിറ്റ് പ്രസിഡണ്ട് എം.രാമന്‍കുട്ടി മേനോന്‍ അധ്യക്ഷത വഹിച്ചു. നൂറ് അമ്മമാര്‍ക്ക് പ്രതിമാസ പെന്‍ഷനും ഓണകിറ്റ്, ഓണക്കോടി എിന്നിവയും നല്‍കി. ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് പി.വി മുഹമ്മദ് യാസീന്‍ മുഖ്യാതിഥിയായിരുന്നു. കെ.പി കരുണാകരന്‍, കെ.പി ലോറന്‍സ്, ഡോ.എ ഹരിനാരായണന്‍, വി.പി ഉണ്ണികൃഷ്ണന്‍, ലിജിത് തരകന്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ഷാജു പുതൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.