ചാവക്കാട് നഗരസഭയിൽ സ്വച്ഛതാ ഹി സേവ ക്യാമ്പയിന് പതാക ഉയർന്നു

ചാവക്കാട് : കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വച്ഛ്താ പതാക ഉയർത്തി. മാലിന്യമുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷൻ, കുടുംബശ്രീ, മേരെ യുവ ഭാരത്, നെഹ്രു യുവകേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സാമൂഹ്യസന്നദ്ധ സേന, എന്നിവ സംയുക്തമായി നഗരസഭയുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

ശുചിത്വത്തിനായുള്ള ബോധവത്കരണ പരിപാടികൾ ഏകോപിപ്പിക്കുക, ശ്രമദാന പ്രവർത്തനങ്ങളിലൂടെ സമ്പൂർണ ശുചിത്വ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഷീദ് പി എസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ. വി, നഗരസഭാ സെക്രട്ടറി ആകാശ് എം എസ്, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, നഗരസഭ ക്ലിൻ സിറ്റി മാനേജർ ദിലീപ് വി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം, കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.