എസ് വൈ എസ് സാന്ത്വനം ചാവക്കാട് സോൺ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : എസ് വൈ എസ് സാന്ത്വനം
ചാവക്കാട് സോൺ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ചാവക്കാട് താലൂക്ക് ഹോസ്പിറ്റലിന് സമീപം സാന്ത്വനം സെന്ററിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ കൗൺസിലർ ഷാനവാസ് കിറ്റുകൾ സാന്ത്വനം വളണ്ടിയേഴ്സിന് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.
മുഈനുദീൻ പണ്ടാറക്കാട് അധ്യക്ഷത വഹിച്ചു.
ചാവക്കാട് താലൂക്ക് ഹോസ്പിറ്റലിന് സമീപമുള്ള തിരഞ്ഞെടുത്ത അൻപതു വീട്ടുകാർക്കാണ് പെരുന്നാൾ ഭക്ഷണ കിറ്റുകൾ നൽകിയത്.

സയ്യിദ് ഹൈദ്രോസ് തങ്ങൾ വട്ടേക്കാട് പ്രാർത്ഥന നടത്തി.
നടത്തി കുഞ്ഞു മുഹമ്മദ് തിരുവത്ര, അബ്ദുൽ വാഹിദ് നിസാമി എളവള്ളി, നസീർ തിരുന്നെല്ലൂർ, ബദറുദ്ധീൻ കടപ്പുറം എന്നിവർ പ്രസംഗിച്ചു. മജീദ് സഖാഫി പാടൂർ സ്വാഗതവും, അബ്ദുൽ അസീസ് ഫാളിലി ബ്ലാങ്ങാട് നന്ദിയും പറഞ്ഞു.

Comments are closed.