mehandi new

എസ് വൈ എസ് സാന്ത്വനം ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. സംഘടനയുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതിന്റ ഭാഗമായിട്ടാണ് ചലഞ്ച് നടത്തിയത്. നാൽപത്തി ഒന്ന് യൂണിറ്റുകളിലായി നൂറോളം നിത്യരോഗികൾ, ഡയാലിസിസ് രോഗികൾ, കിടപ്പ് രോഗികൾ എന്നിവർക്ക് മെഡിക്കൽ കാർഡ് മുഖേന സ്വാന്തനം ചികിത്സാ സഹായം നൽകി വരുന്നുണ്ട്. 

planet fashion

എസ് വൈ എസ് സോൺ പ്രസിഡന്റ് നസീർ തിരുന്നെല്ലൂർ, സെക്രട്ടറിമാരായ മൊയ്‌നുദ്ധീൻ പണ്ടാറക്കാട്, ഷാഫി സഖാഫി പാടൂർ, അനസ് പണ്ടാറക്കാട്, യൂസഫ് ഹാജി വെങ്കിടങ്, ജില്ലാ നേതാക്കളായ അബ്ദുൽ വാഹിദ് നിസാമി, നിഷാർ മേച്ചേരി പടി, മറ്റു കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് പ്രവർത്തകർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

Haji’s pharma

Comments are closed.