ചാവക്കാട്; കേരള മുസ്‌ലിം ജമാഅത്തിന്റെ ഘടകക്രമീകരണങ്ങളുടെ ഭാഗമായി നിലവിൽവന്ന  ചാവക്കാട് സോണിലെ പുതിയ യുണിറ്റുകളിൽ മെമ്പർഷിപ്പ് പ്രവർത്തനനങ്ങൾ കാര്യക്ഷമമായിനടത്തുന്നതിനും ഘടകങ്ങളെ ശാക്തീകരിക്കുന്നതിനുമായി സോൺ സർക്കിൾ യുണിറ്റ് ഇലക്ഷൻ ഡയരക്ടർമാരെ സംഘടിപ്പിച്ചു കൊണ്ട് കേരള മുസ്‌ലിം ജമാഅത്ത്  എസ് വൈ എസ്  ന്റെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് സമ്മിറ്റ് സംഘടിപ്പിച്ചു.
വട്ടേകാട് ഹൈദ്രോസ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ ഇസ്‌ഹാഖ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജഅഫര്‍ മാസ്റ്റര്‍ ഇടക്കഴിയൂര്‍, നൗഷാദ് മൂന്നുപീടിക എന്നിവര്‍  വിഷയമവതരിപ്പിച്ചു. കെ കെ ഉസ്താദ്, ബ ഷീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐ എം മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും ശാഹിറലി നന്ദിയും പറഞ്ഞു.