പുന്നയുർ: മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ സി എം മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. അകലാട് മൊയ്തീൻ പള്ളി സെന്ററിൽ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എച് റഷീദ്, സെക്രട്ടേറിയേറ്റ് അംഗം ഇ പി കമറുദ്ധീൻ, എം വി ഹൈദരലി, ഉമ്മർ മുക്കണ്ടത്ത്, വി സമീർ, വി എ ഷംസുദ്ധീൻ, കെ എം ഹൈദരലി, എ എം അലാവുദ്ദീൻ, ആർ പി ബഷീർ, വി കെ മുഹമ്മദ്, കെ കെ ഹംസക്കുട്ടി, എം വി ഷെക്കീർ, സി.വി സുരേന്ദ്രൻ, കെ കെ കാദർ, മന്ദലാംകുന്ന് മുഹമ്മദുണ്ണി, പി കെ ഹാരിസ്, കെ കെ ഇസ്മായിൽ, ടി കെ ഉസ്മാൻ, മുട്ടിൽ ഖാലിദ്,  വി സലാം, എ വി അലി, പി കെ ഹസ്സൻ, സി അഷ്റഫ്, എം‌ സി മുസ്തഫ, എ ഷാജഹാൻ എന്നിവർ സംസാരിച്ചു.