mehandi banner desktop
Chavakkad online
Browsing Tag

Mannalamkunnu

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെയും അക്കാദമിക കലണ്ടറിന്റെയും പ്രകാശനം വാർഡ് മെമ്പർ ടി.എ. അയിഷ നിർവഹിച്ചു. സ്കൂളിൽ നടന്ന പി.ടി.എ വാർഷിക ജനറൽബോഡി യോഗത്തിൽ വെച്ചായിരുന്നു പ്രകാശനം.​പി.ടി.എ പ്രസിഡന്റ്

മന്ദലാംകുന്ന് സ്കൂട്ടറും ബൈക്കും  കൂട്ടിയിടിച്ച് അപകടം: നാലു പേർക്ക് പരിക്ക്

മന്ദലാംകുന്ന് : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം. നാലു പേർക്ക് പരിക്ക്. അകലാട് മൂന്നൈനി സ്വദേശികളായ ആലുങ്ങൽ മിശാൽ (20), സഹോദരൻ ബിലാൽ (25), തൊഴിയൂർ സ്വദേശി പെരിയാട്ടിൽ മിൻഹാജ് (17),

ഹാഫിൾ മുഹമ്മദ് തൻവീറിന് ആദരം; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

മന്ദലാംകുന്ന്: കെ.എം.ജെ, എസ്.വൈ.എസ്, എസ്.എസ്.എഫ്, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് മന്ദലാംകുന്ന് യൂണിറ്റിന്റെ സംയുക്താഭിമുഖ്യത്തിൽ ഹാഫിൾ മുഹമ്മദ് തൻവീർ യൂനുസിന് ആദരവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.​ചടങ്ങിൽ

മന്ദലാംകുന്ന് വെള്ളക്കെട്ട്: അടിയന്തിര പരിഹാരം തേടി കളക്ടറെ കണ്ട് ജനപ്രതിനിധികൾ

ചാവക്കാട്: മന്ദലാംകുന്ന് ഡിവിഷനിലെ എ.കെ.ജി റോഡിൽ മഴക്കാലത്ത് രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധി സംഘം ജില്ലാ കളക്ടറെ സന്ദർശിച്ച് നിവേദനം നൽകി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ

മന്ദലാംകുന്ന് ജി.എഫ്.യു.പിസ്കൂൾ തീരദേശത്തിന്റെ അഭിമാനം – എൻ കെ അക്ബർ എം.എൽ.എ

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ തീരദേശത്തിന്റെ അഭിമാനമാണെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് ഉപ ജില്ല - പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം  നിർവഹിച്ച്  

മന്നലാംകുന്ന് ഉറൂസിനു നാളെ തുടക്കം

മന്നലാംകുന്ന്: ഹിജ്റ 398 -ൽ കേരളത്തിൽ എത്തി തീരദേശ മലബാറിന്റെ ഭാഗമായ മന്നലാംകുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുൽ ഹള്റമി തങ്ങളുടെ ആണ്ട് നേർച്ചയും, ദുആ സമ്മേളനവും, മജിലിസുന്നൂർ വാർഷികവും ഈ മാസം23, 24 തീയതികളിൽ നടത്തപ്പെടുന്നു. .23ാം തിയതി

ചാവക്കാട്ടെ വ്യാപാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി – മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

മന്നലാംകുന്ന് : ചാവക്കാട് എന്നാമാവ് റോട്ടിൽ ഷൂ മാർട്ട് എന്ന പേരിൽ ചെരിപ്പ് കട നടത്തുന്ന വ്യാപാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മന്നലാംകുന്ന് കുന്നത്ത് പള്ളി റോട്ടിൽ വലിയകത്ത് അലി (72)യെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്

മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിച്ചു

മന്ദലാംകുന്ന് : രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മെയ് 1 ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ അഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന പ്രവർത്തകർ, നാട്ടിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരെ

സഹജീവികൾക്ക് തണ്ണീർ കുടം ഒരുക്കി കുരുന്നു കൂട്ടം

ചാവക്കാട്: കനത്ത ചൂടിൽ വേനലവധിക്കാലം വീട്ടിൽ ഒതുങ്ങിയപ്പോൾ സഹജീവികൾക്ക് കരുതലായി തണ്ണീർ കുടം ഒരുക്കി മാതൃകയായി കുരുന്നു കൂട്ടം. മന്ദലാംകുന്ന് പുത്തൻപുരയിൽ സാലിഹിന്റെ മകൾ രണ്ടാം ക്ലാസുകാരിയായ ഹവ്വയും കൂട്ടുകാരികളായ ആയിഷ, റിതു, നൂറ, ഐസ്സ

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വോളിബോൾ കോർട്ട് ഉദ്ഘാടനവും ക്യാമ്പും സംഘടുപ്പിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ വോളിബോൾ കോർട്ടിന്റെയും ക്യാമ്പിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ടി എ അയിഷ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ വി.ബി സിന്ധു മുഖ്യ അതിഥിയായി.