അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പ് മെഡൽ കൊയ്ത്തുമായി കല്ലുംപുറത്തെ പ്രതിഭകൾ

കുന്നംകുളം : അസ്സമിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല (All India Inter-University) കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയക്കൊടി പാറിച്ചു കടവല്ലൂർ കല്ലുംപുറത്തെ കായികതാരങ്ങൾ. കഠിനാധ്വാനത്തിന്റെയും കണ്ണീരിന്റെയും വിലയുള്ള പോരാട്ടത്തിനൊടുവിൽ മൂന്ന് മെഡലുകളാണ് ഈ ഗ്രാമത്തിലേക്ക് എത്തിയത്.* സ്മൃതി (കാലിക്കറ്റ് യൂണിവേഴ്സിറ്റി): ടീം കത്ത വിഭാഗത്തിൽ സ്വർണ്ണ മെഡൽ.* സാനിയ (കാലിക്കറ്റ് യൂണിവേഴ്സിറ്റി): ടീം കുമിത്തെ വിഭാഗത്തിൽ വെങ്കല മെഡൽ.* ജന്നത്തുൽ ഷെറിൻ (എം.ജി യൂണിവേഴ്സിറ്റി): ടീം കത്ത വിഭാഗത്തിൽ വെങ്കല മെഡൽ.* ജിസ്മ: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ടീം കോച്ച് കഠിനാധ്വാനത്തിന്റെ വിജയംഒരു നാടിനെ മുഴുവൻ അഭിമാനത്തിലാഴ്ത്തിയ ഈ നേട്ടം ഏറെ പ്രയത്നങ്ങൾക്ക് ശേഷമാണ് കൈവരിച്ചത്. കാലിക്കറ്റ് സർവകലാശാലയ്ക്കായി സ്വർണ്ണമണിഞ്ഞ സ്മൃതി, താണ്ഡവളപ്പിൽ സുരേഷ്-സുമ ദമ്പതികളുടെ മകളാണ്. ടീം കുമിത്തെയിൽ വെങ്കലം നേടിയ സാനിയ, കണക്കോട്ടയിൽ നാസർ-മിസിരിയ ദമ്പതികളുടെ മകളാണ്.മഹാത്മാഗാന്ധി സർവകലാശാലയെ പ്രതിനിധീകരിച്ച് ടീം കത്തയിൽ വെങ്കലം നേടിയത് ജന്നത്തുൽ ഷെറിൻ ആണ്. ഇതേ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല വനിതാ ടീമിന്റെ കോച്ചായി തിളങ്ങിയ ജിസ്മ, ജന്നത്തുൽ ഷെറിന്റെ സഹോദരിയാണ്. പുത്തൻപീടികയിൽ മൊയ്തുട്ടി-ആയിഷ ദമ്പതികളാണ് ഇവരുടെ മാതാപിതാക്കൾ


Comments are closed.