ഇന്നും നാളെയും ചാവക്കാട് ഉത്സവങ്ങളുടെ പൂരം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”1_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”rgba(147,174,193,0.75)” use_border_color=”off” border_color=”#ffffff” border_style=”solid”]
കളംപാട്ട് ഉത്സവം തുടങ്ങി
ചാവക്കാട്: തെക്കന്‍പാലയൂര്‍ വലിയപുരക്കല്‍ ദേവിക്ഷേത്രത്തിലെ കളംപാട്ട് ഉത്സവം ആരംഭിച്ചു. ക്ഷേത്രോത്സവത്തിന്റെ പ്രധാന ദിവസമായ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദ്രവ്യകലശാഭിഷേകം, നടക്കല്‍ പറനിറക്കല്‍, 10ന് ദേവിക്ക് കളം, എഴുന്നള്ളിപ്പ്, തോറ്റംപാട്ട്, ഉച്ചപൂജ, 12.30ന് അന്നദാനം, രണ്ടിന് പഞ്ചവാദ്യം, ചെണ്ടമേളം, 4.30ന് എഴുന്നള്ളിപ്പ്, താലംവരവ്, 6.30ന് ചുറ്റുവിളക്ക്, അത്താഴപൂജ, തായമ്പക, രാത്രി ഒമ്പതിന് ദേവിക്ക് രൂപക്കളം, തോറ്റംപാട്ട്, ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ഗുരുതി. ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് ശാന്തി മഞ്ചേഷ് കാര്‍മ്മികത്വം വഹിക്കും.
[/et_pb_text][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”rgba(178,216,143,0.71)” use_border_color=”off” border_color=”#ffffff” border_style=”solid”]
പാലയൂര്‍ കൊട്ടുക്കല്‍ വിഷ്ണുമായ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവം തിങ്കളാഴ്ച
ചാവക്കാട്: പാലയൂര്‍ കൊട്ടുക്കല്‍ വിഷ്ണുമായ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവം തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ഉച്ചതിരിഞ്ഞ് 2.30ന് പൊന്‍പുലരി പൂരാഘോഷകമ്മറ്റിയുടെ എഴുന്നള്ളിപ്പ് രാമംകുളങ്ങര ദുര്‍ഗ്ഗഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. ഗജവീരന്‍മാര്‍, വിവിധ വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, കാവടി, പൂത്താലം എന്നിവ അകമ്പടിയാകും.11 മുതല്‍ ഉച്ചക്ക് ഒന്ന് വരെ അന്നദാനം, രാത്രി 10ന് ഭദ്രകാളി രൂപക്കളം.
[/et_pb_text][/et_pb_column][et_pb_column type=”1_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”rgba(178,216,143,0.71)” use_border_color=”off” border_color=”#ffffff” border_style=”solid”]
പ്രതിഷ്ഠാദിന ഉത്സവം തിങ്കളാഴ്ച
ചാവക്കാട്: വിശ്വനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 6.30ന് ശ്രീരുദ്രജപം, ഒമ്പതിന് ശീവേലി എഴുന്നള്ളിപ്പ്,11.15ന് കലശാഭിഷേകം,12ന് ഉച്ചപൂജ, മഹാനിവേദ്യസമര്‍പ്പണം, വൈകീട്ട് 6.30ന് ദീപാരാധന, കേളി, 7.30ന് അത്താഴപൂജ തുടര്‍ന്ന് വാദ്യമേളങ്ങളോടെ വിളക്ക് എഴുന്നള്ളിപ്പ്, ഉച്ചക്ക് പ്രസാദ ഊട്ട്. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും.
[/et_pb_text][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”rgba(147,174,193,0.75)” use_border_color=”off” border_color=”#ffffff” border_style=”solid”]
പ്രതിഷ്ടാദിന ഉത്സവം 10,11,12 തിയ്യതികളില്‍
ചാവക്കാട്: മണത്തല കണ്ണന്‍കേരന്‍ രാമി ഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ടാദിന ഉത്സവം 10,11,12 തിയ്യതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് പ്രസാദ ശുദ്ധി, അത്താഴ പൂജ, ബൂധനാഴ്ച സദുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ബിംബശുദ്ധി ക്രിയകള്‍, തിടമ്പ് സമര്‍പ്പണം. തുടര്‍ന്ന് ഗോളക സമര്‍പ്പണം, വൈകീട്ട് 6.30ന് ദീപാരാധന, ഏഴിന് ഭഗവത്സേവ. ഉത്സവത്തിന്റെ പ്രധാന ദിവസമായ വ്യാഴാഴ്ച ഏഴിന് പ്രഭാത പൂജ. എട്ടിന് പഞ്ചവിംശതി, കലശപൂജ, കലശാഭിഷേകം, പന്തീരടി പൂജ, ഒമ്പതിന് നടക്കല്‍ പറ ആരംഭിക്കും. തുടര്‍ന്ന് ശീവേലി. 10.30ന് മധ്യാഹ്നപൂജ, 11.30ന് അന്നദാനം, ഉച്ചതിരിഞ്ഞ് 3.30ന് കണ്ണന്‍കേരന്‍ സത്യന്റെ വസതിയില്‍ നിന്ന് പകല്‍പ്പൂരം വരവ്, 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, ഏഴിന് കൊമ്പ് പറ്റ്, കുഴല്‍പറ്റ്, കേളി, തായമ്പക, അത്താഴപൂജ, തുടര്‍ന്ന് ഗുരുതി തര്‍പ്പണം, വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രതന്ത്രി കൊടുങ്ങല്ലൂര്‍ നാരായണന്‍കുട്ടി മുഖ്യകാര്‍മ്മികത്വം വഹിക്കും.
[/et_pb_text][/et_pb_column][et_pb_column type=”1_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”rgba(237,239,124,0.61)” use_border_color=”off” border_color=”#ffffff” border_style=”solid”]
പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ഇന്ന്‍
ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വിശേഷാല്‍ പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ ഗണപതിഹോമം, മാളികപ്പുറത്തമ്മ വനിത കമ്മറ്റിയുടെ ഉദയാസ്തമയ പൂജ, പറവെപ്പ്, കാവടി അഭിഷേകം, പട്ടുചാര്‍ത്തലും പൊന്‍വേല്‍ സമര്‍പ്പണവും, കര്‍പ്പൂര ദീപ പ്രദക്ഷിണം, ഉച്ചക്ക് രണ്ടിന് ഗജവീരന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ഭഗവാന്റെ തിടമ്പ് എഴുന്നള്ളിപ്പ്, പുന്ന താഴിശ്ശേരി ഭഗവതിക്ഷേത്രത്തില്‍ നിന്ന് രുദ്ര ഉത്സവാഘോഷകമ്മറ്റിയുടെ എഴുന്നള്ളിപ്പ്, ചങ്ങാതിക്കൂട്ടം നഗറില്‍ നിന്ന് ചങ്ങാതിക്കൂട്ടം കമ്മറ്റിയുടെ എഴുന്നള്ളിപ്പ്, തെക്കരായില്‍ പുളിഞ്ചോട്ടില്‍ നിന്ന് സ്‌നേഹവേദി പുന്നയുടെ എഴുന്നള്ളിപ്പ്, പുന്ന വലിയപാടത്ത് നിന്ന് ടീം ഫോക്കസിന്റെ എഴുന്നള്ളിപ്പ് എന്നിവ പുറപ്പെട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നട്ത്തും. ഗജവീരന്റെ അകമ്പടിയോടുകൂടി എഴുന്നള്ളിപ്പ്, പ്രാചീന കലാരൂപങ്ങള്‍, ഉടുക്കുപാട്ട്, സ്വാമി തുള്ളല്‍, ശിങ്കാരിമേളം, നാദസരം എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയാകും.
[/et_pb_text][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”rgba(237,239,124,0.61)” use_border_color=”off” border_color=”#ffffff” border_style=”solid”]
പ്രതിഷ്ഠാദിന ഉത്സവം
ചാവക്കാട്: അവിയൂര്‍ പന്തായില്‍ രുധിരമാല ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ആഘോഷിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് സര്‍പ്പപൂജ,വൈകീട്ട് ആറിന് കരിംകുട്ടിക്ക് കലശം.തിങ്കളാഴ്ച രാവിലെ എട്ടിന് വിശേഷാല്‍ പൂജ,ഒമ്പതിന് കലശപൂജ,10ന് കലശാഭിഷേകം,11ന് ഉച്ചപൂജ,വൈകീട്ട് 6.30ന് ദീപാരാധന,ഏഴിന് നിവേദ്യപൂജ എന്നിവ ഉണ്ടാവും.തുടര്‍ന്ന് താലംവരവ്,നടക്കല്‍ പറ,ഗുരുതി,നട അടക്കല്‍ എന്നിവ ഉണ്ടാവും.പൂജകള്‍ക്ക് ചെറായി കെ.എസ്.പുരുഷോത്തമന്‍ തന്ത്രി,കൊടുങ്ങല്ലൂര്‍ സി.എസ്.സന്തോഷ് തന്ത്രി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
[/et_pb_text][/et_pb_column][/et_pb_row][et_pb_row admin_label=”row”][/et_pb_row][/et_pb_section]
Comments are closed.