mehandi new

ഒരുമനയൂർ മുത്തമ്മാവിൽ കടന്നൽ കുത്തേറ്റ് പത്തുപേർക്ക് പരിക്കേറ്റു

fairy tale

ഒരുമനയൂർ : ഒരുമനയൂർ മുത്തമ്മാവിൽ കടന്നൽ കുത്തേറ്റ് പത്തുപേർക്ക് പരിക്കേറ്റു.

planet fashion

കൂനംപുറത്ത് വീട്ടിൽ വാസുവിന്റെ ഭാര്യ ശാരിക(38), മക്കളായ അതീന്ദ്ര ദേവ് (7), അഭിനവ് (3), കുമ്പളത്തറ വീട്ടിൽ സുരേന്ദ്രന്റെ മൂന്നു വയസ്സുകാരനായ മകൻ, പ്രദേശ വാസികളായ ഉണ്ണികൃഷ്ണൻ (52), ബാലൻ (53), തങ്കമണി (46), മണി (56), രാജൻ (45), എടക്കളത്തൂർ റൈജു (47) എന്നിവർക്കാണ് കുത്തേറ്റത്.

ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മുത്തമ്മാവ് സെന്ററിന് കിഴക്ക് ഭാഗം എ കെ ജി സെന്ററിന് സമീപം പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് ആദ്യം കടന്നൽ കുത്തേറ്റത്. കുത്തേറ്റ കുട്ടികൾ നിലവിളിച്ച് വീട്ടിലേക്കോടി. ഇവരുടെ പിന്നാലെയെത്തിയ കടന്നലുകളിൽ നിന്നാണ് വീട്ടുകാർക്കും കുത്തേറ്റത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി.

Ma care dec ad

Comments are closed.