Header

താമരയൂര്‍ മെട്രോ ലിങ്ക്‌സ് ഫാമിലി ക്ലബ്ബിന്റെ 17-ാം വാര്‍ഷികം ആഘോഷിച്ചു

ഗുരുവായൂര്‍ : താമരയൂര്‍ മെട്രോ ലിങ്ക്‌സ് ഫാമിലി ക്ലബ്ബിന്റെ 17-ാം വാര്‍ഷികാഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.കെ.സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. ശീതീകരിച്ച ഹാളിന്റെ ഉദ്ഘാടനം കെ.വി അബദുല്‍കാദര്‍ എം.എല്‍.എ യും വിദ്യഭ്യാസ പുരസ്‌കാര വിതരണം നഗരസഭ ചെയര്‍പേഴസന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയും നിര്‍വ്വഹിച്ചു. നടന്‍ ശിവജി ഗുരുവായൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ്‌ചെയര്‍മാന്‍ കെ.പി വിനോദ്, പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഹമീദ്, ക്ലബ്ബ് സ്ഥാപക പ്രസിഡന്റ് ജോര്‍ജ് തരകന്‍, ജനറല്‍ സെക്രട്ടറി ഷാജി താനപറമ്പില്‍, ജോസ് ചൊവ്വല്ലൂര്‍, ബാബു വര്‍ഗീസ്, സന്തോഷ് ജാക്ക്, പി.പി ലാസര്‍, സി.പി വര്‍ഗീസ്, സി.ടി ജോയ്, പിന്റോ നീലങ്കാവില്‍, ടി.കെ. രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രദീപ് പള്ളുരുത്തി നയിച്ച മെഗാമ്യൂസിക് ഈവും, ശിവജി ഗുരുവായൂര്‍ അഭിനയിച്ച അച്ചന്‍ എന്ന നാടകവും അരങ്ങേറി.

Comments are closed.