ഗുരുവായൂര്‍ : നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സി.പി.എം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ഘോഷയാത്രയും സാംസ്‌കാരിക സംഗമവും നടത്തി. പടിഞ്ഞാറെനടയില്‍ നിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കിഴക്കേനടയില്‍ സമാപിച്ചു. ആധ്യാത്മിക പ്രഭാഷകന്‍ ചൂണ്ടല്‍ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി എ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.സി സുനില്‍കുമാര്‍, പി.കെ, സത്യന്‍, ഉണ്ണിവാറണാട്ട്, കെ.ആര്‍ സൂരജ്, പി.എ പുഷ്പാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.