ചാവക്കാട്: തായ്ഖോണ്ടോ ആയോധനകലയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടി ഒന്‍പത് വയസ്സുകാരന്‍ നാടിനു അഭിമാനമായി. ചാവക്കാട് കടപ്പുറം പഞ്ചായത്ത് അഞ്ചങ്ങാടി വളവ് ഷമീര്‍ – ശാജിത ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ശാരിഖാണ് ചെറു പ്രായത്തിലെ ബ്ലാക്ക് ബെല്‍റ്റ്‌ കരസ്ഥമാക്കിയത്.
അഞ്ചാം വയസ്സ് മുതല്‍ കായികാഭ്യാസ പരിശീലനം ആരംഭിച്ച മുഹമ്മദ്‌ ശാരിഖ് ദേശീയ തായ്ഖോണ്ടാ മത്സരത്തില്‍ ബ്രോണ്സ് മെഡല്‍ ജേതാവാണ്‌. കഴിഞ്ഞ മാസം തിരുവനന്തപുരം എല്‍ എന്‍ സി പി യില്‍ വെച്ചായിരുന്നു ടെസ്റ്റ്‌ . അഞ്ചങ്ങാടി സ്വദേശി കുമാരി റാഹിബയുടെ കീഴിലാണ് ശാരിഖ് തായ്ഖോണ്ടോ പരിശീലിക്കുന്നത്. ചാവക്കാട് എം ആര്‍ ആര്‍ എം സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ ശാരിഖ് ആയോധനകലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള കഠിന പരിശീലനത്തിലാണ്