mehandi new

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം

fairy tale

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ  39-ാ മത് തൃശൂർ ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം. സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് ടൗണിൽ നടത്തിയ പ്രകടനം ശ്രദ്ദേയമായി. ചാവക്കാട് ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് ചാവക്കാട് ടൗൺ ചുറ്റി മണത്തല പള്ളി വഴി സമ്മേളന നഗരിയിൽ പ്രകടനം സമാപിച്ചു. ഉച്ചതിരിഞ്ഞു നടന്ന പൊതു സമ്മേളനം  ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ  ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി വി ഷിബു സ്വാഗതം പറഞ്ഞു . ജില്ല പ്രസിഡൻ്റ് സി ജി ടൈറ്റസ് അധ്യക്ഷത വഹിച്ചു. 

planet fashion

രാവിലെ 9 മണിക്ക്. ജില്ല പ്രസിഡൻ്റ്   പതാക ഉർത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ജില്ലാ സെക്രട്ടറി പി വി ഷിബു, സംസ്ഥാന ജന. സെക്രട്ടറി എ സി ജോൺസൻ, സംസ്ഥാന വൈ. പ്രസിഡൻ്റ് ജനീഷ് പാമ്പുർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശിവാനന്ദൻ പി വി, സജീവ് വസദിനി, കെ കെ മധു സൂതനൻ, ജില്ലാ വൈ പ്രസിഡൻ്റ്മാരായ ബിജു ആൽഫ, ബിനോയ് വെള്ളാങ്കല്ലൂർ, ജില്ല ട്രഷറർ ജിതേഷ് ഇ ബി, ചാവക്കാട് മേഖലയിലെയും വിവിധ മേഖലകളിലെ ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു. തുടർന്ന് 9.30 ഫോട്ടോ ഗ്രാഫി പ്രദർശനം വിപിൻ കെ വേണുഗോപാൽ (ഇൻസ്പെക്ടർ ഓഫ് പോലീസ് ചാവക്കാട് ) ഉദ്ഘാടനം ചെയ്തു.  10 മണിക്ക് ട്രേഡ്ഫെയർ ഉദ്ഘാടനം കെ കെ മുബാറക്ക് (വൈസ് ചെയർമാൻ ചാവക്കാട് നഗരസഭ ) നിർവ്വഹിച്ചു. ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്  ഷീജ പ്രശാന്ത്( നഗരസഭ ചെയർപേഴ്സൺ ചാവക്കാട്),  ഉന്നത വിദ്യഭ്യാസ അവാർഡ് വിതരണം ഉമ്മു ഹുസൈൻ എന്നിവർ നിർവ്വഹിച്ചു. ആശംസകൾ അർപ്പിച്ച് സംസ്ഥാന ജന.സെക്രട്ടറി എ സി ജോൺസൻ, സംസ്ഥാന വൈ. പ്രസിഡൻ്റ് ജനീഷ് പാമ്പൂർ, ജില്ലാ ഇൻചാർജ് സന്തോഷ് കെ കെ എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ ഇ ബി ജിതേഷ് നന്ദി പറഞ്ഞു.

നാളെ  രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേള്‍ഡ് ഉദ്ഘാടനം ചെയ്യും.

Ma care dec ad

Comments are closed.