mehandi new

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ ചാവക്കാട് സിവിൽ സ്റ്റേഷനു മുൻപിൽ സമരം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ ചാവക്കാട് സിവിൽ സ്റ്റേഷനു മുൻപിൽ സമരം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്  പി ബി സക്കീർ ഹുസൈൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് താജുദ്ദീൻ നാട്ടിക അധ്യക്ഷത വഹിച്ചു. 

planet fashion

കൈവല്യ ലോണുകൾ ഉടൻ അനുവദിക്കുക, ഭിന്നശേഷി പെൻഷൻ തുക വർദ്ധിപ്പിക്കുക, ആശ്വാസകിരണം കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, 80 ശതമാനം ഭിന്നശേഷിക്കാരെ പ്രത്യേക പരിഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുക, ഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്ത 4% സർക്കാർ ജോലിയിൽ അർഹതപ്പെട്ടവരെ മാത്രം നിയമിക്കുകയും  സർക്കാർ ചെലവിൽ കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളാണ് എ ഐ ഡബ്ലിയു ആർ എഫ്   നടത്തിയ സമരത്തിൽ ഉന്നയിച്ചത്. മുൻ ജില്ലാ പ്രസിഡന്റ് രാജു ആലുക്ക, ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണി പെരിയമ്പലം, പി കെ ധർമ്മരാജ്, സജി അപർണ്ണ, സരിത കേശവൻ തുടങ്ങിയവർ സംസാരിച്ചു. സീമ തോമസ് സ്വാഗതവും  ട്രഷറർ തസ്ലിം വലപ്പാട് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.