mehandi new

എടക്കഴിയൂർ ബീച്ചിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചു – ഗുരുതരമായ പരിക്കേറ്റ യുവാവിന്റെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട നിലയിൽ

fairy tale

എടക്കഴിയൂർ : എടക്കഴിയൂർ ബീച്ചിലേക്ക് വിളിച്ചുവരുത്തി ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മർദനത്തിൽ ഒരുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ട യുവാവ് കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിൽ.  എടക്കഴിയൂർ നാലാംകല്ലിലെ ഓട്ടോറിക്ഷ ഡ്രൈവറായ വലിയകത്ത് ഹസ്സൻ ബസരി (38)യാണ് ക്രൂരമായ മർദ്ധനത്തിന് ഇരയായത്. ഹസ്സൻ ബസരിയെ എടക്കഴിയൂർ നാലാംകല്ല് ബീച്ചിലേക്ക് വിളിച്ചുവരുത്തി  ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിൽ കൊണ്ടുപോയാണ്   മർദ്ദിച്ചത്. ഒൻപത് പേരടങ്ങുന്ന സംഘമാണ് ഇയാളെ മർദിച്ച് അവശനാക്കിയത്. മർദനത്തിൽ തണ്ടലിന്റെ എല്ലിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

planet fashion

കഴിഞ്ഞ മാസം (ജൂൺ ) 25ന് ചൊവ്വാഴ്ചയാണ് സംഭവം. ഹസ്സൻ ബസരി മുൻപ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ ഉടമയാണ് നാലാംകല്ലിലെ ബീച്ചിലേക്ക് വിളിച്ചു വരുത്തി സംഘം ചേർന്ന് മർദ്ദിച്ചതെന്ന് പറയുന്നു. പുറത്ത് പറഞ്ഞാൽ കടലിൽ കെട്ടിത്താഴ്ത്തും എന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മർദ്ദന വിവരം ആരെയും അറിയിച്ചില്ല. വീട്ടിൽ വന്നു കിടപ്പിലായ ഹസ്സൻ ബസരിയുടെ ശാരീരികാവസ്ഥ മോശമായതിനെ തുടർന്ന് ഭാര്യ ബന്ധുക്കളെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വണ്ടിയിൽ നിന്നും വീണു പരിക്ക് പറ്റിയെന്നായിരുന്നു വീട്ടിൽ പറഞ്ഞിരുന്നത്. ബന്ധുക്കളെത്തി നിർബന്ധിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്. അക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യമാണെന്നാണ് നിഗമനം. ചാവക്കാട് പോലീസിൽ പരാതി നൽകി.

Ma care dec ad

Comments are closed.