ചാവക്കാട് : ചിന്നു പൂച്ചയെ കാണ്മാനില്ല. ബ്ലാങ്ങാട് മാടപ്പേൻ യൂസുഫിന്റെ വീട്ടിലെ ചിന്നു പൂച്ചയെയാണ് കാണാതായത്.

തിരുവത്ര പുതിയറയിലുള്ള യൂസുഫിന്റെ ഭാര്യ വീട്ടിലേക്ക് വിരുന്നു വന്ന പൂച്ചയെ രണ്ടു ദിവസമായി കാണാതായിട്ട്. തിരുവത്ര പരിസരങ്ങളിൽ പൂച്ചയെ ചിലർ കണ്ടതായി പറയുന്നു.

ഒരു കണ്ണ് നീലയും മറ്റൊരു കണ്ണ് സ്വർണ്ണ നിറവുമായ വെളുത്ത ചീമ പൂച്ച വർഷങ്ങളായി യൂസുഫിന്റെ കുടുംബത്തിലെ ഓമനയാണ്.

യൂസുഫിന്റെ ഭാര്യയും മക്കളും ചിന്നു പൂച്ചയെ അന്വേഷിച്ചു പരിസരത്തെ വീടുകൾ കയറി അന്വേഷിച്ചു കൊണ്ടിരിക്കുയാണ്.

പൂച്ചയെ കുറിച്ച് എന്തെങ്കിലു വിവരം ലഭിക്കുന്നവർ താഴെയുള്ള ചാവക്കാട് ഓൺലൈൻ നമ്പറിൽ വാട്സ്ആപ് ചെയ്യുക

9847 57 44 66