ഗുരുവായൂര്‍ : ഓണത്തിനോടാനുബന്ധിച്ച് കൃഷിഭവൻ മുഖാന്തിരം നടത്തിയ ഓണ ചന്തയിൽ തുടക്കം മുതലേ പങ്കെടുത്തിരുന്ന ഗുരുവായൂര്‍ കൃഷി ഭവനിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൃഷിഭവന്റെ സ്റ്റാൾ സന്ദർശിച്ചവരും അവിടെനിന്ന് സാധനങ്ങൾ വാങ്ങിയവരും സ്വയം നിരീക്ഷണത്തിൽ പോകണം.

രോഗലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ഹെൽത്ത് സെന്റെറിൽ വിവരം അറിയിക്കേണ്ടതുമാണ്.

ഗുരുവായൂർ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുമായി താഴെ നൽകുന്ന നമ്പറിൽ ബന്ധപ്പെടുക.