അന്തരിച്ച പത്മശ്രീ ശങ്കരനാരായണ മേനോന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ചാവക്കാട് : അന്തരിച്ച പത്മശ്രീ ശങ്കരനാരായണ മേനോന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. രാവിലെ 10 മണിയോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കളരി അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്ന് നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

ടിഎന്‍ പ്രതാപന്‍ എംപി, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഷീജ പ്രശാന്ത് , സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍, ബിജെപി ദേശീയ നിര്‍വഹക സമിതി അംഗം പികെ കൃഷ്ണദാസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.വി അബ്ദുള്‍ഖാദര്‍, ഡിസിസി സെക്രട്ടറിമാരായ പി യതീന്ദ്രദാസ്, കെഡി വീരമണി, സിപിഎം ഏരിയ സെക്രട്ടറി റ്റി റ്റി ശിവദാസ്, കെ.വി സത്താര്‍, കെ.പി ഉദയന്‍ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനായെത്തി. ഡെപ്യൂട്ടി കളക്ടര്‍ ഡോ. റെജില്‍, തഹസില്‍ദാര്‍ ടി കെ ഷാജി എന്നിവരും പുഷ്പചക്രം സമര്‍പ്പിച്ചു.
ഫോട്ടോ : സംസ്ഥാന സർക്കാറിനു വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ ഡോ. റെജില്‍ റീത്ത് സമർപ്പിക്കുന്നു

Comments are closed.