mehandi banner desktop
Chavakkad online

ജില്ലയിലെ മികച്ച ഹരിത കർമ്മ സേനയിലെ അംഗങ്ങളെ ചാവക്കാട് നഗരസഭ ആദരിച്ചു

Ft

Jan oushadi

ചാവക്കാട് : തൃശൂർ ജില്ലയിലെ മികച്ച ഹരിതകർമ്മസേനയായി തെരഞ്ഞെടുക്കപ്പെട്ട ചാവക്കാട് നഗരസഭ ഹരിത കർമ്മസേനയിലെ അംഗങ്ങളെ നഗരസഭ മൊമെന്റോ നൽകി ആദരിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ സേനാംഗങ്ങൾക്കുള്ള മൊമെന്റോ വിതരണം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് സ്വാഗതം ആശംസിച്ചു.

നഗരസഭയിൽ 31 ഹരിത കർമ്മസേന അംഗങ്ങളാണുള്ളത്. എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് നടത്തിയ അന്തരാഷ്ട്ര ടെക്‌നോളജിക്കൽ കോൺക്ലവിൽ വെച്ച് ചാവക്കാട് നഗരസഭ ഹരിത കർമ്മസേനക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലയിലെ മികച്ച ഹരിത കർമ്മസേനക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ റഷീദ് പി. എസ്, മുഹമ്മദ്‌ അൻവർ എ. വി, കൗൺസിലർ എം. ആർ. രാധാകൃഷ്ണൻ, വ്യാപാരി വ്യവസായി പ്രതിനിധി ജോജി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ സെക്രട്ടറി കെ. ബി വിശ്വനാഥൻ നന്ദി പറഞ്ഞു.

Comments are closed.