ചാവക്കാട് നഗരസഭയിൽ ഭൗമ വിവര മാപ്പിംഗ് പദ്ധതി പൂർത്തീകരണം പ്രഖ്യാപിച്ചു
ചാവക്കാട് : ഓരോ സര്‍വ്വേ പ്ലോട്ടിലെയും വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എം.എല്‍.എ എന്‍. കെ. അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് സ്വാഗതം ആശംസിച്ചു.
കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിന്‍റെ സാങ്കേതിക സഹായത്തോടെ നഗരസഭയിലെ കൃഷി ഭൂമി, മുനഷ്യ വാസ മേഖല, വ്യാപാര വ്യവസായം, ഭൂവിനിയോഗം, തൊഴില്‍, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഗതാഗതം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ മേഖലകളുടെ സമഗ്രമായ സ്ഥാനീയ വിവര ശേഖരണം ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) ഉപയോഗപ്പെടുത്തിയാണ് സാധ്യമാക്കിയിട്ടുള്ളത്. ജി.ഐ.എസ്.എല്‍.ബി സോഫ്റ്റ് വെയറിലൂടെ നഗരസഭാ പ്രദേശത്തിന്‍റെ സ്വഭാവം, പരിസ്ഥിതി, സാമൂഹിക-സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍, നിലവില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ സെര്‍വ്വറിന്‍റെ സഹായത്തോടെ ഓണ്‍ലൈനായി ലഭ്യമാകുന്നു.
നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ അബ്ദുള്‍ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, മുഹമ്മദ് അന്‍വര്‍ എ. വി, പ്രസന്ന രണദിവെ, കൗണ്‍സിലര്‍മാരായ എം. ആര്‍ രാധാകൃഷ്ണന്‍, കെ. വി സത്താര്‍, ഫൈസൽ കാനാമ്പുള്ളി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. എസ്. അശോകൻ, അഡ്വ. മുഹമ്മദ് ബഷീര്‍, സെയ്താലിക്കുട്ടി പി.കെ, സുരേഷ്കുമാര്‍, ഷാഹു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ജി.ഐ.എസ് മാപ്പിങ്ങിനായി വിവരശേഖരണം നടത്തിയ വാർഡ് തല എനുമറേറ്റർമാർക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. നഗരസഭ കൗൺസിലർമാർ, സെക്രട്ടറി കെ.ബി വിശ്വനാഥന്‍, അസി. എഞ്ചിനീയര്‍ ജെസ്സി ടി.ജെ എന്നിവരും സംബന്ധിച്ചു.
Comments are closed.