Header

വിവാദ മാലിന്ന്യം നീക്കം ചെയ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്  : ദിവസങ്ങളായി ചാവക്കാട് പഴയപാലത്തിനു സമീപം കുന്നുകൂടി കിടന്നിരുന്ന മാലിന്ന്യം നഗരസഭ നീക്കം ചെയ്തു.  ഡി വൈ എഫ് ഐ  തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ  കനോലി കനാൽ ശുചീകരണത്തെ തുടര്‍ന്ന്  കോരിയ മാലിന്യം പുഴയരികില്‍ തന്നെ ഉപേക്ഷിച്ചതിനെതിരെ പരിസരവാസികള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. നാട്ടുകാര്‍ നഗരസഭാ ഓഫീസിലെത്തി പരാതി നല്‍കിയിട്ടും നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. പത്തു ദിവസമായിട്ടും മാലിന്ന്യം നീക്കം ചെയ്യാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഡി വൈ എഫ് അനുഭാവികള്‍ ഉള്‍പ്പെടെയുള്ള  നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതായി ചാവക്കാട്ഓണ്‍ലൈന്‍ ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു.  ഇന്ന് രാവിലെ പത്തുമണിയോടെ നഗരസഭാ ജീവനക്കാര്‍ എത്തി മാലിന്ന്യം നീക്കം ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.