ചാവക്കാട് : ചാവക്കാട് നഗരസഭ ചത്വരം ടൂറിസം സഹകരണവകുപ്പു മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻഉദ്ഘാടനം ചെയ്തു. ലോകബാങ്ക് സഹായമായ 50 ലക്ഷം രൂപ ഉപയോഗിച്ചാണ് നഗരസഭ ബസ്സ്റ്റാന്റിനു സമീപം ചത്വരം നിര്‍മ്മിച്ചത്. പൊതു പരിപാടികൾ നടത്തുന്നതിനുള്ള ഓപ്പൺ എയർ സ്റ്റേജ്, ആയിരക്കണക്കിന് കാണികൾക്ക് ഇരിക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ ടൈൽ ചെയ്ത നിലം, സായാഹ്നങ്ങളിൽ പൊതുജനങ്ങൾക്ക് വിശ്രമിക്കുന്നതിനായി ചത്വരത്തിലെ മരങ്ങൾക്ക് ചുറ്റും വൃക്ഷത്തറകൾ (ആൽത്തറ) എന്നിവ ഉൾക്കൊളളുന്നതാണ് ചത്വരം.
നഗരസഭ ചത്വരത്തിലെ സ്റ്റേജിനു പുറകുവശത്തെ ഭിത്തിയിൽ ചാവക്കാടിന്റെ പൂർവ്വ ചരിത്രം (കൂട്ടുങ്ങൽ അങ്ങാടി, അരിമാർക്കറ്റ്, വഞ്ചിക്കടവ് തുടങ്ങിയവ) ഭാവിതലമുറയ്ക്ക് ഉപകരിക്കും വിധം ആലേഖനം ചെയ്തിട്ടുണ്ടണ്ട്. ശിൽപി പി കെ പുരുഷോത്തമനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
ചാവക്കാട് തീരദേശ പോലീസ് സേ്ഷന്റെ ഉദ്ഘാടനം 29 ന് മുഖ്യമന്ത്രിയും നിയോജക മണ്ഡലത്തിലെ മൂന്നു സ്‌കൂളുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം 16 ന് വിദ്യാഭ്യാസ മന്ത്രിയും നിർവഹിക്കുമെന്ന് അധ്യക്ഷത വഹിച്ച കെ വി അബ്ദുൾകാദർ എം എൽ അറിയിച്ചു.
നഗരസഭ ചെയർമാൻ എൻ കെ അക്ബർ, വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, ടി എസ് ബുഷറ, എം കൃഷ്ണദാസ്, ആർ രവികുമാർ, കെ കെ സുധീരൻ, വി കെ മുഹമ്മദ്, തോമസ് ചിറമൽ, തേർലി നാരായണൻ, ലാസർ പേരകം, കെ വി മോഹനകൃഷ്ണൻ, പി കെ സെയ്താലികുട്ടി, കെ കെ കാർത്ത്യായനി, സി കെ ഉണ്ണികൃഷ്ണൻ, മനോജ് എന്നിവർ പ്രസംഗിച്ചു.