അഗ്നിയെത്തി – നാളെ തീപകരും

കുന്ദംകുളം : അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നുമാരംഭിച്ച ദീപശിഖാ പ്രയാണം കുന്ദംകുളം എത്തി.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഐ എം വിജയന് കൈമാറിയാണ് ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തത്. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വിവിധ കായികതാരങ്ങളുടെ അകമ്പടിയോടെയാണ് ദീപശിഖ കായിക വേദിയായ കുന്ദംകുളം ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ എത്തിചേർന്നത്.
സ്വാഗതസംഘം ചെയർമാൻ എ സി മൊയ്‌തീൻ എം എൽ എയുടെ നേതൃത്വത്തിൽ ദീപശിഖ ഏറ്റുവാങ്ങി ഗ്രൗണ്ടിന്റെ കവാടത്തിനരികിൽ സ്ഥാപിച്ചു.
നാളെ വൈകുന്നേരം സ്റ്റേഡിയത്തിൽ സജ്ജമാക്കിയ അഗ്നികുണ്ഠത്തിൽ തീ പകരും.

Comments are closed.